മലയാളത്തിലെ യുവനടന്മാർക്കിടയിൽ ഏറെ ശ്രദ്ധേയനാണ് റോഷൻ മാത്യു. സിബി മലയിൽ ചിത്രം ‘കൊത്ത്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷൻ ഇപ്പോൾ. ആസിഫ് അലി, നിഖില വിമൽ, രഞ്ജിത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.
തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ ഇപ്പോൾ. ബിഎംഡബ്ല്യു 3 സീരീസ് 340 ഐ ആണ് റോഷൻ സ്വന്തമാക്കിയിരിക്കുന്നത്. 89 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ വാഹനത്തിന് വില വരുന്നത്. ഇവിഎം ഓട്ടോക്രാഫ്റ്റ് കൊച്ചിയിൽ നിന്നുമാണ് തന്റെ സ്വപ്നവാഹനം റോഷൻ സ്വന്തമാക്കിയത്.
മലയാളത്തിലെ യുവനടന്മാർക്കിടയിൽ ഏറെ ശ്രദ്ധേയനാണ് റോഷൻ മാത്യു. സിബി മലയിൽ ചിത്രം ‘കൊത്ത്’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്നതിന്റെ സന്തോഷത്തിലാണ് റോഷൻ ഇപ്പോൾ. റോഷൻ മാത്യു, ആസിഫ് അലി, നിഖില വിമൽ, രഞ്ജിത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കൊത്ത് തിയേറ്ററുകളിൽ വിജയകരമായ പ്രദർശനം തുടരുമ്പോൾ, തന്റെ സ്വപ്നവാഹനം സ്വന്തമാക്കിയിരിക്കുകയാണ് റോഷൻ. ബിഎം ഡബ്ല്യു ആണ് റോഷൻ സ്വന്തമാക്കിയിരിക്കുന്നത്.
അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെയാണ് റോഷൻ സിനിമയിലെത്തുന്നത്. പിന്നീട് പുതിയ നിയമം, ആനന്ദം, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. മൂത്തോൻ, കപ്പേള, സീ യൂ സൂൺ, ആണും പെണ്ണും, കുരുതി, നൈറ്റ് ഡ്രൈവ്, തെക്കൻ തല്ല് എന്നിവയാണ് റോഷന്റെ മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ.
ചോക്ഡ്, ഡാർലിംഗ്സ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും റോഷൻ വേഷമിട്ടിട്ടുണ്ട്. വിക്രമിന്റെ കോബ്ര എന്ന ചിത്രത്തിലും ശ്രദ്ധേയമായൊരു കഥാപാത്രത്തെ റോഷൻ അവതരിപ്പിച്ചിരുന്നു.
അൽഫോൺസ് പുത്രന്റെ ഗോൾഡ്, സിദ്ധാർത്ഥ് ഭരതന്റെ ചതുരം എന്നിവയാണ് ഇനി റിലീസിനൊരുങ്ങുന്ന റോഷൻ ചിത്രങ്ങൾ.
ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി നാടക സംരംഭങ്ങളിലും റോഷൻ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.