മുംബൈ: ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മുതിര്‍ന്ന ബോളിവുഡ് താരം ഋഷി കപൂറിനെ ആശുപത്രിയില്‍ പ്രവേശിച്ചു. ഋഷി കപൂറിനെ മുംബൈയിലെ എച്ച്.എന്‍ റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സഹോദരന്‍ രണ്‍ധീര്‍ കപൂര്‍ അറിയിച്ചു.
“അദ്ദേഹം ആശുപത്രിയിലാണ്. നീതു കൂടെയുണ്ട്. അദ്ദേഹത്തിന് സുഖമില്ല,” രൺധീർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു. അതേസമയം ഋഷി കപൂർ വെന്റിലേറ്ററിലാണെന്ന വാർത്ത അദ്ദേഹം നിരസിക്കുകയും ചെയ്തു.
Read More: അവൾക്കു വേണ്ടി ജീവിക്കണം… അന്ന് ഇർഫാൻ പറഞ്ഞത്
ന്യൂയോർക്കിൽ ഒരു വർഷത്തോളം നീണ്ട കാൻസർ ചികിത്സയ്ക്ക് ശേഷം ഋഷി കപൂർ കഴിഞ്ഞ സെപ്റ്റംബറിലാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. 2018 ൽ ക്യാൻസർ രോഗബാധിതനായ താരം 11 മാസത്തിലധികം നീണ്ടുനിന്ന ചികിത്സയിലൂടെയാണ് ആരോഗ്യം വീണ്ടെടുത്തത്. ഭാര്യ നീതു കപൂറും അദ്ദേഹത്തോടൊപ്പം ന്യൂയോർക്കിൽ ഉണ്ടായിരുന്നു. മകൻ രൺബീറും കാമുകി ആലിയ ഭട്ടും പതിവായി ന്യൂയോർക്കിൽ ഋഷി കപൂറിനെ സന്ദർശിച്ചിരുന്നു.
തന്റെ രോഗത്തെ കുറിച്ചും ചികിത്സയെ കുറിച്ചും അദ്ദേഹം അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിച്ചിരുന്നു. “എനിക്ക് വളരെ പുതുമ തോന്നുന്നു, ഒപ്പം ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ബാറ്ററികൾ എല്ലാം ചാർജ്ജ് ചെയ്യപ്പെടുന്നു, ഒപ്പം ക്യാമറയെ അഭിമുഖീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അഭിനയം മറന്നിട്ടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇനി ഞാൻ അഭിനയിക്കുകയാണെങ്കിൽ പ്രേക്ഷകർ എന്നെ സ്വാഗതം ചെയ്യുമോ അതോ ചവറ്റുകൊട്ടയിലിടുമോ എന്നെനിക്കറിയില്ല. ചികിത്സയിലായിരുന്ന സമയത്ത് എന്റെ ശരീരത്തിലേക്ക് രക്തം കയറ്റിയിരുന്നു. പുതിയ രക്തത്തിലൂടെ ഞാൻ പ്രതീക്ഷ വീണ്ടെടുക്കുന്നുവെന്ന് നീതുവിനോട് പറഞ്ഞിരുന്നു. ഞാൻ അഭിനയം മറന്നിട്ടില്ല.”
ഋഷി ന്യൂയോർക്കിൽ ചികിത്സയിലായിരുന്ന സമയംത്ത് പ്രിയങ്ക ചോപ്ര, അനുപം ഖേർ, ആമിർ ഖാൻ, ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, കരൺ ജോഹർ, മലൈക അറോറ തുടങ്ങി നിരവധി താരങ്ങൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.
Read in English: Actor Rishi Kapoor hospitalised, brother Randhir confirms he is not well