പിറന്നാൾ മധുരം; ഭർത്താവിനും മക്കൾക്കുമൊപ്പം ജന്മദിനം ആഘോഷിച്ച് രംഭ

ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.

വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി രംഭ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭയുടെ താമസം. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.

മക്കൾക്കും ഭർത്താവിനം ഒപ്പം തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെ തന്റെ വിവാഹ വാർഷിക ചിത്രങ്ങളും രംഭ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

”ഇതുവരെയുളള ആഘോഷങ്ങളിൽ ഏറ്റവും മികച്ചതാണിത്. ഞങ്ങൾ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങൾ ഒരുമിച്ച് ചേർന്നാണ് കേക്കുണ്ടാക്കിയത്. പുറത്തുനിന്നും ഓർഡർ ചെയ്യുന്നതിനെക്കാൾ വളരെ സ്‌പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വർഷത്തെ പ്രണയകഥയുണ്ട്. മക്കളായ ലാണ്യയും സാഷയും സ്‌പെഷ്യൽ കാർഡ് നൽകിയത് എനിക്ക് സന്തോഷം ഇരട്ടിയാക്കി. വിഷമകരമായ ഘട്ടത്തിലും സ്നേഹവും ഒരുമയും ഉണ്ടെങ്കിൽ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” എന്ന വാക്കുകളോടെയായിരുന്നു രംഭ ചിത്രങ്ങൾ പങ്കുവച്ചത്.

View this post on Instagram

Due to this current situation throughout the world, without no friends and relatives around us and just me, my husband, my kids(laanya, sasha & shivin), had a celebration – just by staying in the home. This is one of the best function we ever had because it had a very personal touch & very intimate. We made our own arrangements within the home by helping each other. We baked the cake together which is very special than ordering outside. Every single part of the cake has our 10 years of love story. Overwhelmed with happiness, as my daughters- Laanya and Sasha made a surprise special card for us. During hard times, still, we all can be happy with love & togetherness, which does not require any money nor any special gifts. Everyone, #staystrong and spend your time with your family and #staysafe! #tenyearsoftogetherness #quarantine #familytime #loveintheair

A post shared by RambhaIndrakumar (@rambhaindran_) on

‘ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് രംഭ സിനിമാ അരങ്ങേറ്റം കുറിച്ചതെങ്കിലും 1992ല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘സര്‍ഗം’ എന്ന ചിത്രത്തിലൂടെയാണ് രംഭയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. വിനീത് ആയിരുന്നു ചിത്രത്തില്‍ നായകന്‍. പിന്നീട് ‘ചമ്പക്കുളം തച്ചന്‍’ എന്ന ചിത്രത്തിലും വിനീതിനൊപ്പം അഭിനയിച്ചു. ചമ്പക്കുളം തച്ചനു ശേഷം തമിഴ്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട രംഭ തമിഴിലെ മുന്‍നിര നടിയായി ഉയര്‍ന്നുവന്നു. പിന്നീട് സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ്, പായും പുലി, കബഡി കബഡി എന്നീ മലയാളം ചിത്രങ്ങളിലും രംഭ അഭിനയിച്ചു. ‘കബഡി കബഡി’യായിരുന്നു രംഭയുടെ അവസാന മലയാളം ചിത്രം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor rambha birthday celebration

Next Story
ടൊവീനോയ്ക്ക് ആൺ കുഞ്ഞ്, ക്വാറന്റൈൻ പൂർത്തിയാക്കി സുരാജ്: അറിയാം ഇന്നത്തെ സിനിമാ വാര്‍ത്തകള്‍Entertainment News, Malayalam Film News, സിനിമാ വാര്‍ത്ത‍, താരങ്ങള്‍, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com