scorecardresearch

നടൻ രാജ്‌ മോഹന്‍ അന്തരിച്ചു

ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’ സിനിമയായപ്പോൾ, അതിൽ നായക കഥാപാത്രമായ മാധവനെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു

raj mohan, health, ie malayalam

നടൻ രാജ്‌ മോഹന്‍ (88) അന്തരിച്ചു. അനാഥാലയത്തിലായിരുന്ന രാജ് മോഹൻ ഇന്നലെയാണ് അന്തരിച്ചത്. മൃതദേഹം ഏറ്റെടുക്കാൻ ആരുമെത്താത്തതിനാൽ തിരുവനന്തപുരം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നാലു വർഷത്തോളം പുലയനാർ കോട്ടയിലെ അനാഥാലയത്തിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തീയതി മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും മൃതദേഹം ഏറ്റെടുക്കാൻ ആരും തയ്യാറായിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.

ഒ.ചന്തുമേനോന്റെ ‘ഇന്ദുലേഖ’ സിനിമയായപ്പോൾ, അതിൽ നായക കഥാപാത്രമായ മാധവനെ അവതരിപ്പിച്ചത് രാജ് മോഹനായിരുന്നു. കലാനിലയം കൃഷ്ണന്‍നായരാണ് ‘ ഇന്ദുലേഖേ’ ഒരുക്കിയത്. മരുമകനായ രാജ്‌മോഹനെ നായകനാക്കി നിര്‍മ്മിച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. വിവാഹ ബന്ധം ഉപേക്ഷിച്ച രാജ്‌മോഹന്‍ പിന്നീട് സിനിമാ അഭിനയം നിര്‍ത്തി.

സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സുപരിചിതനായ അദ്ദേഹം അനവധി അംഗീകാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor rajmohan passed away

Best of Express