ഗോള്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനായി മാറിയ താരമാണ് രജിത്ത് മേനോന്‍. പിന്നീട് ‘ഓര്‍ക്കുക വല്ലപ്പോഴും’, ‘വെളളം തൂവല്‍’, ‘ജനകന്‍’, ‘നിലാവ്’, ‘സെവന്‍സ്’ തുടങ്ങി അനവധി കഥാപാത്രങ്ങള്‍ രജിത്ത് മലയാള സിനിമയില്ട ചെയ്തു. തമിഴ്, തെലുങ്ക്, ഹിന്ദി ചലച്ചിത്ര മേഖലകളിലും രജിത്ത് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
താനൊരു അച്ഛനായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധരെ അറിയിക്കുകയാണ് രജിത്ത്. ‘ പെണ്‍കുഞ്ഞാല്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു’ എന്ന അടിക്കുറിപ്പാണ് രജിത്തും ഭാര്യ ശ്രുതിയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രത്തിനു നല്‍കിയിരിക്കുന്നത്. വിവാഹ വാര്‍ഷിക സമ്മാനമാണ് മകളെന്നും രജിത്ത് പറയുന്നുണ്ട്. നടി സരയു, ശിവദ, മുക്ത, മൃദുല മുരളി തുടങ്ങിയവര്‍ രജിത്തിനു ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
2018 നവംബര്‍ രണ്ടിനാണ് രജിത്തും ശ്രുതിയും വിവാഹിതരായത്. നാലു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അതെ ദിവസം തന്നെ തനിക്കൊരു കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് രജിത്ത്. അഭിനയത്തിനു പുറമെ സംവിധാനത്തിലും രജിത്ത് തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അജു വര്‍ഗീസ്, ശ്രിന്ധ ശിവദാസ്, ഗോവിന്ദ് പത്മസൂര്യ, ഭഗത് മാനുവല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ലവ് പോളിസി’ എന്ന മ്യൂസിക്ക് ആല്‍ബം രജിത്ത് സംവിധാനം ചെയ്തിട്ടുണ്ട്.