scorecardresearch

നടൻ രാഹുൽ മാധവ് വിവാഹിതനായി

വധൂവരന്മാർക്ക് ആശംസകളുമായി സൈജു കുറുപ്പും നരേയ്നും

Rahul Madhav, Actor, wedding

നടൻ രാഹുൽ മാധവ് വിവാഹിതനായി. ദീപശ്രീയാണ് വധു. ബാംഗ്ലൂരിൽ വച്ച് ലളിതമായ രീതിയിലായിരുന്നു വിവാഹം. വധൂവരന്മാർക്ക് ആശംസകൾ നേരാനായി സൈജു കുറുപ്പ്, നരെയ്ൻ, ഷാജി കൈലാസ്, നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ എന്നിവരും എത്തിയിരുന്നു.

മലയാളം, തമിഴ്, കന്നട സിനിമകളിലെല്ലാം സജീവമായ രാഹുൽ തമിഴ് ചിത്രമായ അധേ നേരം അധേയിടം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. യുഗം എന്ന തമിഴ് ചിത്രത്തിലെ കഥാപാത്രം ശ്രദ്ധ നേടിയതോടെയാണ് മലയാളത്തിലേക്ക് രാഹുലിന് ക്ഷണം ലഭിച്ചത്. ബാങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ രാഹുൽ അരങ്ങേറ്റം കുറിച്ചത്.

വാടാമല്ലി, ലിസമ്മയുടെ വീട്, മെമ്മറീസ്, ആദം ജോൺ, ആമി, കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ആമി, ട്വൽത്ത്മാൻ, കടുവ, പാപ്പ, തനി ഒരുവൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor rahul madhav got married wedding pics