ഒരിക്കലും സിനിമയിലേക്ക് വരണമെന്നു ചിന്തിച്ച ആളായിരുന്നില്ല താനെന്ന് നടൻ റഹ്മാൻ. ഓർഡർ ചെയ്യുമ്പോഴൊക്കെ ജ്യൂസ് കിട്ടുന്നതായിരുന്നു ‘കൂടെവിടെ’യുടെ ലൊക്കേഷനിൽ എന്നെ ഏറ്റവും ആകർഷിച്ച കര്യം. രണ്ടു ദിവസം കഴിഞ്ഞാണ് സിനിമയിൽ അഭിനയിക്കുന്ന വിവരം ഉപ്പയെ വിളിച്ചു പറയുന്നത്. തിരിച്ച് എന്തെങ്കിലും ചോദിക്കും മുമ്പേ ഫോൺ കട്ട് ചെയ്തു. വേണ്ടെന്നു പറയുമോ എന്നായിരുന്നു പേടിയെന്നും വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറയുന്നു.

രണ്ടാംവരവിൽ പൊലീസ് വേഷങ്ങളിലേക്ക് മാറിയതിനെക്കുറിച്ചും റഹ്മാൻ അഭിമുഖത്തിൽ വ്യക്തമാക്കി. ”മലയാളത്തിൽ ഡ്രീംസിലാണ് ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്. പിന്നീട് ബ്ലാക്കിൽ. അതിനുശേഷം മിക്ക ഭാഷകളിൽനിന്നും എന്നെ തേടി വന്നത് പൊലീസ് വേഷങ്ങളാണ്. നെഗറ്റീവ് റോളുകൾ സ്വീകരിച്ചതു ഇതുപോലെയാണ്. ഒരു സിനിമ പോലും ഇല്ലാതെ വീട്ടിലിരുന്ന സമയമുണ്ട്. അന്നാണ് ഇമേജ് നോക്കാതെ റോളുകൾ സ്വീകരിക്കാമെന്നു തീരുമാനിച്ചത്. കുറച്ചുവർഷം മുമ്പ് മകൾ അലീഷ ചോദിച്ചു, ‘ഡാഡി എന്താ വില്ലനാകുന്നത്, നായകനാകുന്നില്ലേ’ എന്ന്. മോളുടെ ആ വിഷമം മാറ്റാൻ വർഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ധ്രുവങ്ങൾ 16 റിലീസാകും വരെ.

മക്കളുടെ അഭിനയ മോഹത്തെക്കുറിച്ചും റഹ്മാൻ പറഞ്ഞു. ”രണ്ടുപേർക്കും അഭിനയത്തിൽ താൽപര്യമുണ്ട്. റുഷ്ദ ഡിഗ്രി പൂർത്തിയാക്കി എംബിഎക്ക് ജോയിൻ ചെയ്യാൻ തയാറെടുക്കുകയാണ്. അലീഷ ഒമ്പതാം ക്ലാസിൽ. നല്ല റോളുകൾ വന്നാൽ തീർച്ചയായും അവർ സിനിമയിലെത്തും”. മമ്മൂട്ടിയുടെ മകനും റഹ്മാന്റെ മകളും നായികാനായകന്മാരായി സിനിമ വരുമോ എന്നു ചോദിച്ചപ്പോൾ ”എല്ലാം പ്ലാൻ ചെയ്യുന്നത് മുകളിലുളള ആളല്ലേ. അങ്ങനെ സംഭവിച്ചാൽ നല്ലതെന്നായിരുന്നു” മറുപടി. ദുൽഖറിന്റെ ഹാർഡ്കോർ ഫാനാണ് റുഷ്ദയെന്നും റഹ്മാൻ പറഞ്ഞു.

സിനിമയിൽ സൗഹൃദങ്ങൾ വളരെ കുറവാണ്. വീടാണ് എനിക്ക് വലുത്. ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവും റുഷ്ദയുടെയും അലീഷയുടെയും ഗ്രേറ്റ് ഡാഡിയുമായകുമെന്നുംടട റഹ്മാൻ അഭിമുഖത്തിൽ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ