/indian-express-malayalam/media/media_files/2026/01/28/rahman-daughter-30-birthday-2026-01-28-10-27-54.jpg)
/indian-express-malayalam/media/media_files/2026/01/28/rahman-daughter-2026-01-28-10-28-03.jpg)
നടൻ റഹ്മാന്റെ മൂത്ത മകളാണ് റുഷ്ദ റഹ്മാൻ. മകളുടെ മുപ്പതാം ജന്മദിനത്തിൽ റഹ്മാൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
/indian-express-malayalam/media/media_files/2026/01/28/rahman-daughter-1-2026-01-28-10-28-11.jpg)
"എന്റെ പ്രിയപ്പെട്ട മകൾക്ക്, ഇന്ന് നീ നിന്റെ മുപ്പതാം വയസ്സിലേക്ക് കാലുകുത്തുമ്പോൾ അതൊരു വെറും ജന്മദിനമായി എനിക്ക് തോന്നുന്നില്ല. നിന്റെ കരുത്തിന്റെയും സഹനശക്തിയുടെയും മനോഹരമായ ഒരു അടയാളമാണത്. കടന്നുപോയ വർഷങ്ങൾ നിന്നെ പല രീതിയിലും പരീക്ഷിക്കുന്നത് ഒരു അച്ഛന്റെ വേദനയോടെ ഞാൻ കണ്ടുനിന്നു. പക്ഷേ, പതറാതെ ആ കൊടുങ്കാറ്റുകളെ നീ നേരിട്ട രീതി, നിശബ്ദമായി നീ സഹിച്ച വേദനകൾ... അതെല്ലാം നിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. തോറ്റുകൊടുക്കാതെ നീ നടത്തിയ ഈ യാത്രയാണ് നീ എത്രത്തോളം കരുത്താണെന്ന് എന്നെ ബോധ്യപ്പെടുത്തിയത്."
/indian-express-malayalam/media/media_files/2026/01/28/rahman-daughter-2-2026-01-28-10-28-19.jpg)
"ജീവിതം പലപ്പോഴും നിന്നോട് കരുണ കാണിച്ചിട്ടുണ്ടാകില്ല, എങ്കിലും ആ കയ്പുള്ള അനുഭവങ്ങളൊന്നും നിന്റെ ഉള്ളിലെ നന്മയെ കെടുത്തിക്കളയാൻ നീ അനുവദിച്ചില്ല. നീ ഒരുപാട് പഠിച്ചു, എല്ലാം സഹിച്ചു, നീ കൂടുതൽ വിവേകമുള്ളവളായി മാറി. നീയെന്ന വ്യക്തിയെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. ചിന്താശീലയായ, കരുണയുള്ള, ഉള്ളിൽ ഭയം തോന്നുമ്പോഴും ധൈര്യം കൈവിടാത്ത ഒരു സ്ത്രീ..."
/indian-express-malayalam/media/media_files/2026/01/28/rahman-daughter-5-2026-01-28-10-28-31.jpg)
"മുപ്പത് എന്നത് ഒരു അവസാനമല്ല; അതൊരു ശക്തമായ തുടക്കമാണ്. നിന്നെത്തന്നെ തിരഞ്ഞെടുക്കാനും, നിന്റെ മൂല്യം തിരിച്ചറിയാനും, സന്തോഷം വീണ്ടും നിന്നെ തേടി വരാൻ അനുവദിക്കാനുമുള്ള ഒരു അധ്യായമാണിത്. നിനക്ക് ആരോടും ഒന്നും തെളിയിക്കാനോ വിശദീകരിക്കാനോ ഉള്ള തിടുക്കമില്ല. നിന്റെ യാത്ര നിന്റേത് മാത്രമാണ്, നീ ഇപ്പോൾ എവിടെയാണോ അവിടെയാണ് നീ ആയിരിക്കേണ്ടത്. ഇത് എപ്പോഴും ഓർക്കുക: നീ പരിപൂർണ്ണയാണ്. നീ ആഴത്തിൽ സ്നേഹിക്കപ്പെടുന്നു. നീ പിന്നിട്ട ഓരോ പ്രയാസകരമായ ദിവസങ്ങളേക്കാളും ശക്തയാണ് നീ."
/indian-express-malayalam/media/media_files/2026/01/28/rahman-daughter-4-2026-01-28-10-28-31.jpg)
"ജീവിതം നിന്നെ എവിടേക്ക് കൊണ്ടുപോയാലും, എന്റെ പ്രാർത്ഥനകളും വിശ്വാസവും അഭിമാനവും നിനക്കൊപ്പം ഉണ്ടാകും. വരാനിരിക്കുന്ന വർഷങ്ങൾ നിനക്ക് സമാധാനവും വ്യക്തതയും നീ അർഹിക്കുന്ന സന്തോഷവും നൽകുമെന്ന് ഞാൻ പൂർണ്ണഹൃദയത്തോടെ വിശ്വസിക്കുന്നു."
/indian-express-malayalam/media/media_files/2026/01/28/rahman-daughter-3-2026-01-28-10-28-31.jpg)
" എന്റെ പ്രിയപ്പെട്ട മകൾക്ക് മുപ്പതാം പിറന്നാൾ ആശംസകൾ. മികച്ച നിമിഷങ്ങൾ ഇനിയും നിന്നെ കാത്തിരിക്കുന്നു — ഞാൻ എപ്പോഴും ഇവിടെ നിനക്കായി ഉണ്ടാകും. എല്ലാ സ്നേഹത്തോടും കൂടി, അച്ഛൻ," റഹ്മാന്റെ സുദീർഘമായ കുറിപ്പ് അവസാനിക്കുന്നതിങ്ങനെ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us