നടൻ റഹ്മാന്റെ മകളുടെ വിവാഹത്തിന് ഒത്തുചേർന്ന് പ്രിയതാരങ്ങൾ. രേവതി, ശോഭന, ലിസി, സുഹാസിനി, പാർവ്വതി, മേനക, അംബിക, നദിയ മൊയ്തു അടക്കമുള്ള 80 കളിലെ താരങ്ങൾ വിവാഹത്തിനെത്തി. വെഡ്ഡിങ് എന്ന ക്യാപ്ഷനോടെ ലിസി ലക്ഷ്മിയാണ് ഫെയ്സ്ബുക്കിൽ ഫോട്ടോ പോസ്റ്റ് ചെയ്തത്.






റഹ്മാന്റെ മകൾ റുഷ്ദ റഹ്മാന്റെ വിവാഹമാണ് നടന്നത്. അൽതാഫ് നവാബാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ വധൂവരന്മാർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. സംഗീത സംവിധായകന് എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. കുടുംബസമേതമാണ് റഹ്മാൻ വിവാഹത്തിനെത്തിയത്.
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു. റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകൾ കൂടി റഹ്മാനുണ്ട്.
Read More: നടൻ റഹ്മാന്റെ മകൾ വിവാഹിതയായി; ചിത്രങ്ങൾ