Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍

പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞ് റഹ്മാൻ; കുടുംബത്തോടൊപ്പം ആഘോഷം

ഫേസ്ബുക്കിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് റഹ്മാൻ നന്ദി കുറിച്ചിരിക്കുന്നത്

rahman,റഹ്മാൻ, rahman birthday, റഹ്മാൻ പിറന്നാൾ, rahman family, rahman family photos, actor rahman, actor rahman family, actor rahman wife, rahman daughters, actor rahman films, rahman films, റഹ്മാൻ സിനിമകൾ, rahman new movies, rahman vintage films, ie malyalam, ഐഇ മലയാളം

തൊണ്ണൂറുകളിൽ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ താരമാണ് റഹ്മാൻ. മലയാള സിനിമയിൽ മമ്മൂട്ടിയും മോഹൻലാലും സൂപ്പർ താരങ്ങളായി തുടരുമ്പോൾ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം. ആരാധകരുടെ പ്രിയപ്പെട്ട റഹ്മാന്റെ പിറന്നാൾ ആയിരുന്നു മേയ് 23ന്. കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിച്ച താരം ഇപ്പോൾ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിൽ കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് റഹ്മാൻ നന്ദി കുറിച്ചിരിക്കുന്നത്.

“ആദ്യമായി നിങ്ങൾക്ക് എല്ലാവർക്കും വലിയ വലിയ വലിയ ഷൂട്ട് ഔട്ട്, മനോഹരമായ ജന്മദിനാശംസകൾക്ക് നന്ദി, ഈ വർഷം എല്ലാ ആശംസകളും ഞാൻ തന്നെ വായിച്ചു എന്ന് നിങ്ങൾക്ക് ഉറപ്പു നൽകുന്നു അവയെല്ലാം എനിക്ക് ഇഷ്ടമാവുകയും ചെയ്തു, ഇത്രയും കാലവും കാണിച്ച സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദി. ലവ് യു ഓൾ.” കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് റഹ്മാൻ കുറിച്ചു.

1967 മേയ് 23നാണ് റഹ്മാൻ ജനിച്ചത്. റഹ്മാന്റെ 54മത് പിറന്നാൾ ആയിരുന്നു കഴിഞ്ഞത്. 1983ൽ 16മത്തെ വയസ്സിൽ പത്മരാജന്റെ ‘കൂടെവിടെ’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടിക്കും സുഹാസിനിക്കും ഒപ്പം സ്‌ക്രീനിൽ നിറഞ്ഞു നിന്ന് കഥാപാത്രത്തെ തേടി മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം വരെ തേടിയെത്തി.

Read Also: സേതുരാമയ്യർ വീണ്ടുമെത്തുന്നു, കൂടെ ഞാനും; സന്തോഷം പങ്കുവച്ച് ആശ ശരത്

പിന്നീട് തമിഴും തെലുങ്കുമായി റഹ്മാൻ തെന്നിന്ത്യൻ സിനിമകളിൽ സ്ഥാനമുറപ്പിച്ചു. മലയാളത്തിൽ 90 കളിലും മറ്റും റഹ്മാൻ താര പരിവേഷത്തിലേക്ക് ഉയർന്നു. അഭിനയത്തിന് പുറമെ മികച്ച ഡാൻസറും കൂടിയായ റഹ്മാന് നിരവധി ആരാധികമാരുണ്ടായി. നിലവിൽ മലയാളത്തിൽ വളരെ കുറവ് സിനിമകളിൽ മാത്രം അഭിനയിക്കുന്ന റഹ്മാന്റെ മലയാളത്തിലെ അവസാനമായി എത്തിയത് പൃഥ്വിരാജ് നായകനായ ‘രണം’ എന്ന സിനിമയാണ്. തമിഴിൽ റഹ്മാൻ അഭിനയിച്ച ഒന്നിലധികം ചിത്രങ്ങളാണ് പുറത്തിറങ്ങാനായിട്ടുള്ളത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor rahman celebrates birthday with family facebook post

Next Story
‘തെരി ബേബി’യായി കണ്മണി കുട്ടി; വീഡിയോRimi Tomy Kanmani Kuttappi, റിമി കൺമണി കുട്ടാപ്പി കുട്ടിമണി, Muktha, മുക്ത, muktha family, muktha daughter, Rimi Tomy, റിമി ടോമി, Rimi Tomy birthday, Rimi tomy, Rimi tomy, Indian express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com