/indian-express-malayalam/media/media_files/HCghgIU7cqUx6CaTVlix.jpg)
തൊണ്ണൂറുകളിൽ മലയാള സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടനാണ് റഹ്മാൻ. റഹ്മാന്റെയും മെഹറുന്നീസയുടെയും 31-ാം വിവാഹവാർഷികത്തിൽ മകൾ അലിഷ പങ്കിട്ട കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
"31 വർഷത്തെ പ്രണയം, നിങ്ങൾ ഇരുവരും എപ്പോഴും പരസ്പരം നിലകൊള്ളുകയും സോൾമേറ്റ് എന്തെന്ന് തെളിയിക്കുകയും ചെയ്തു. നിങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിരിക്കുന്നത് അനുഗ്രഹമാണ്. എല്ലാ ദിവസവും വളരെ പ്രചോദിപ്പിക്കുന്നതാണ്, നിങ്ങൾ രണ്ടുപേരിൽ നിന്നും വളരെയധികം പഠിക്കേണ്ടതുണ്ട്. ഞങ്ങളുടെ കരുത്തും പാറ സ്തംഭങ്ങളും ലോകത്തിലെ ഏറ്റവും മികച്ച പിന്തുണാ സംവിധാനവും ആണ്. നിങ്ങൾ രണ്ടുപേരിലും പ്രണയത്തേക്കാൾ കൂടുതൽ എന്തോ ഉള്ളതു ഞങ്ങൾ കണ്ടു," അലിഷ കുറിക്കുന്നു. .
മകൾ റുഷ്ദയും റഹ്മാനും മെഹറുന്നീസയ്ക്കും ആശംസകൾ നേർന്നിട്ടുണ്ട്. "ദാമ്പത്യത്തിൻ്റെയും നല്ല കുടുംബ മൂല്യങ്ങളുടെയും ഒരു നല്ല മാതൃക ഞങ്ങളെ കാണിച്ചതിന് നന്ദി," എന്നാണ് റുഷ്ദ കുറിച്ചത്. .
മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും റഹ്മാൻ ഒരുപോലെ തിളങ്ങിയിട്ടുണ്ട്. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.
View this post on InstagramA post shared by Kerala RAHMAN FAN'S (@kerala_rahman_fans)
ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായിരുന്നു റഹ്മാൻ. 80-90 കാലഘട്ടത്തിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാൾ. അക്കാലത്ത് കോളേജ് കുമാരികളുടെ ഹൃദയം കവർന്ന താരത്തിന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ടായിരുന്നു. .
സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ ‘കൂടെവിടെ’ എന്ന മലയാള സിനിമയിലൂടെയാണ് റഹ്മാൻ അഭിനയത്തിലേക്ക് എത്തിയത്. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെയെല്ലാം ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്ത റഹ്മാന് ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പ്രഗത്ഭർക്കൊപ്പം അഭിനയിക്കാനും സാധിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിൽ ഏഴോളം ചിത്രങ്ങളാണ് മലയാളത്തിലുണ്ടായത്.
എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. റുഷ്ദ, അലീഷ എന്നിങ്ങനെ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് ഉള്ളത്.
Read More Entertainment Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us