Latest News

റഹ്മാൻ ബോളിവുഡിലേക്ക്

ടൈഗർ ഷ്റോഫ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം

Rahman, Rahman bollywood debut, Rahman bollywood film, റഹ്മാൻ, Ganpath, Tiger Shroff, Kriti Sanon

മലയാളത്തിന്റെ പ്രിയനടൻ റഹ്മാൻ ബോളിവുഡിലേക്ക്. ടൈഗർ ഷ്റോഫ്, കൃതി സനോൺ എന്നിവർ കേന്ദ്രകഥാപാത്രമാകുന്ന ‘ഗണപത്’ എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്.

വികാസ് ബാൽ ആണ് ചിത്രത്തിന്റെ സംവിധായകൻ. രണ്ടു ഭാഗങ്ങളായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക എന്നാണ് റിപ്പോർട്ട്. ചിത്രീകരണം ലണ്ടനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

” മൂന്ന് മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഷൂട്ടിങ്ങിനായി ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മൂന്നു മാസം മുൻപ് തന്നെ ഡയറക്ടറും സംഘവും ചാർട്ടിങ്ങും പൂർത്തിയാക്കിയിരുന്നു. പൊതുവെ തെന്നിന്ത്യൻ ആർട്ടിസ്റ്റ്കളോടും മറ്റും ബോളിവുഡ്കാർക്ക് അവഗണനയാണന്നായിരുന്നു കേട്ടറിവ് . എന്നാൽ ആ കേട്ടറിവുകൾക്ക് വിരുദ്ധമായിരുന്നു എൻ്റെ അനുഭവം.സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യ നിഷ്ഠ, ഡിസിപ്ലിൻ , എത്ര വലിയ ആർട്ടിസ്റ്റുകളാണെങ്കിലും വലുപ്പ ചെറുപ്പമില്ലാതെ, തൊഴിലാളി – ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്‌ലിയായ അവിടുത്തെ പെരുമാറ്റം. ഇതൊക്കെ എന്നെ ആകർഷിക്കയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ് മാൻമാരും സൗഹൃദത്തോടെ പെരുമാറുന്ന ആ കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു . ടൈഗർ ഷറഫിൻ്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽ തന്നെ നമുക്കും ഇതു പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോകും. അത്രയും നല്ല സ്നേഹത്തിൻ്റെയും പെരുമാറ്റത്തിൻ്റെയും ഉടമയാണ് അദ്ദേഹം. അതു പോലെ കൃത്യനിഷ്ഠ പാലിക്കുന്നതിലും മുമ്പനാണ്. കൃതിയുടെ കാര്യവും മറിച്ചല്ല. ആദ്യ ദിവസം തന്നെ ദീർഘ കാല പരിചയക്കാരെ പോലെയുള്ള പെരുമാറ്റവും സ്നേഹവുമായിരുന്നു അവരുടെതും. അവർ ഓരോ സീനും ചെയ്യുന്നതിനും മുമ്പായി ” നമുക്ക് അങ്ങനെ ചെയ്യാമോ ഇങ്ങനെ ചെയ്യാമോ ” എന്ന് സീൻ കൊഴുപ്പിക്കാൻ അഭിപ്രായം ആരായും. അത്രയും ഡെടിക്കേറ്റഡാണ് കൃതി. തങ്ങളുടെ പ്രശസ്തിയുടെ ജാടയൊന്നും ആർക്കുമില്ല.”ബ്ലാക്ക് ” മുതലായ സിനിമകളുടെ നിർമ്മാതാവും ഒട്ടേറേ ഹിറ്റ് സിനിമകളുടെ രചയിതാവും സംവിധായകനും ബോളിവുഡ് സിനിമയിലെ പ്രശസ്തനുമാണെങ്കിലും സ്നേഹത്തോടെ പെരുമാറുന്ന ജാടയില്ലാത്ത ആളാണ് വികാസ് ബാൽ . ആരെയും നോവിപ്പിക്കാത്ത നമ്മളിൽ ഒരാൾ എന്ന പോലെയാണ് അദ്ദേഹത്തിൻ്റെ പെരുമാറ്റവും സമീപനവും. ഒരിക്കൽ വികാസുമായി ഇട പഴകിയാൽ ആർക്കും അദ്ദേഹത്തെ പിരിയാൻ മനസ്സു വരില്ല. അതു പോലെ ബോളിവുഡിൽ തുടക്കക്കാരനായ എന്നോടുള്ള പ്രൊഡ്യൂസർമാരുടെ സഹകരണവും ട്രീറ്റ്മെൻ്റും എക്സലസെലൻ്റ് …. ഇങ്ങനെ ഒരു പാട് മധുരതരമായ അനുഭവങ്ങളാണ് ‘ ഗണപതി ‘ൻ്റെ സെറ്റിൽ നിന്നും എനിക്കു ലഭിച്ചു കൊണ്ടിരിക്കുന്നത്,” റഹ്മാൻ തൻ്റെ ബോളിവുഡ് അനുഭവങ്ങൾ പങ്കു വെച്ചു കൊണ്ട് പറഞ്ഞു.

റഹ്മാൻ നായകനാവുന്ന ‘ അഞ്ചാമൈ, മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ, തുപ്പരിവാലൻ 2, ജയം രവി ചിത്രം ജനഗണമന എന്നീ ചിത്രങ്ങളിലും റഹ്മാൻ അഭിനയിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor rahman bollywood debut

The moderation of comments is automated and not cleared manually by malayalam.indianexpress.com