scorecardresearch

ഏറ്റവും പ്രിയപ്പെട്ട മെഹ്റു; പനിനീർ പൂക്കളും സ്നേഹചുംബനവുമായി റഹ്മാൻ

റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാളാണിന്ന്

റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാളാണിന്ന്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rahman, Actor, Family

മലയാളത്തിലാണ് തുടക്കമെങ്കിലും തമിഴ്, തെലുങ്ക് സിനിമയിലും ഒരുപോലെ തിളങ്ങിയ നടനാണ് റഹ്മാൻ. 1983 ൽ പുറത്തിറങ്ങിയ 'കൂടെവിടെ' എന്ന മലയാള സിനിമയിലൂടെയാണ് റഹ്മൻ അഭിനയത്തിലേക്ക് എത്തിയത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചു.

Advertisment

റഹ്മാന്റെ ഭാര്യ മെഹറുന്നീസയുടെ പിറന്നാളാണിന്ന്. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ച് കൊണ്ടാണ് റഹ്മാൻ പിറന്നാളാശംസകൾ അറിയിച്ചത്. പനിനീർ പൂക്കളും സ്നേഹ ചുംബനവും ഭാര്യയ്ക്ക് നൽകുന്ന റഹ്മാനെ ചിത്രങ്ങളിൽ കാണാം. "എന്റെ ജീവിതത്തിലെ സ്പെഷ്യൽ വ്യക്തിക്ക് പിറന്നാളാശംസകൾ. ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനമാണ് നീ" റഹ്മാൻ ചിത്രത്തിനൊപ്പം കുറിച്ചു. നടി ശ്വേത മേനോനും ചിത്രത്തിനു താഴെ ആശംസയറിയിച്ചിട്ടുണ്ട്.

എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ.ഷൂട്ടിങ്ങില്ലാത്ത സമയത്ത് മെഹ്റുവിന്റെ സ്വീറ്റ് ഭർത്താവായിരിക്കാനാണ് ഇഷ്ടമെന്ന് റഹ്മാൻ വ്യക്തമാക്കിയിട്ടുണ്ട്.

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് റഹ്മാന്റെ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ മാസം പുറത്തിറങ്ങും.

Advertisment
Family Rahman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: