രാധിക എന്ന നടിയെ മലയാളികൾ ഓർക്കാൻ ക്ലാസ്മേറ്റ്സ് എന്ന ഒറ്റച്ചിത്രം മതി. കറുത്ത പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ചു വച്ച് കവിത എഴുതുന്ന കണ്ണുകളും മനസും, മുരളിയോടൊപ്പം ജീവിക്കാൻ വീടുവിട്ട് ഇറങ്ങി ഒടുവിൽ എല്ലാം നഷ്ടപ്പെട്ട റസിയ മലയാളി സിനിമാ പ്രേക്ഷകർക്ക് എന്നും വിങ്ങുന്ന ഒരു ഓർമ്മയാണ്. രാധിക ആ പഴയ തട്ടത്തിൻ മറയത്തെ പെൺകുട്ടിയൊന്നുമല്ല ഇപ്പോൾ.

വിവാഹ ശേഷം ഭർത്താവ് അഭിൽ കൃഷ്ണയോടൊപ്പം വിദേശത്താണ് രാധിക. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇക്കുറി ഭർത്താവിനോടൊപ്പമുള്ള ഒരു കിടിലൻ ടിക്‌ ടോക് വീഡിയോ താരം പങ്കുവച്ചിരിക്കുന്നത്.

ഓർഡിനറി എന്ന മലയാളം സിനിമയിലെ ബിജു മേനോന്റേയും കുഞ്ചാക്കോ ബോബന്റേയും ഡയലോഗാണ് ഇരുവരും അനുകരിച്ചിരിക്കുന്നത്. അനുകരണം കലക്കിയെന്ന് നിരവധി പേർ പോസ്റ്റിന് താഴെ ഇരുവരേയും അറിയിച്ചിട്ടുണ്ട്.

1993-ൽ വിയറ്റ്നാം കോളനി എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്താണ് രാധിക സിനിമയിൽ തുടക്കമിട്ടത്. പിന്നീട് ഷാഫി സംവിധാനം ചെയ്ത വൺമാൻ ഷോയിൽ ജയറാമിന്റെ സഹോദരിയായി വേഷമിട്ടു.

Read More: എന്റെ പ്രാർത്ഥനകൾക്കുള്ള മറുപടിയാണ് നീ; പ്രിയപ്പെട്ടവന് ആശംസകൾ നേർന്ന് സുസ്മിത സെൻ

നീണ്ട ഇടവേളക്കുശേഷം ഈസ്റ്റ്‌ കോസ്റ്റിന്റെ വീഡിയോ ആൽബങ്ങളിലെ നായികയായി മിനിസ്ക്രീനിൽ സജീവമായി. ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലെ രണ്ടാം വരവ്‌. ലാൽ ജോസ്‌ സംവിധാനം ചെയ്ത ക്ളാസ്മേറ്റ്സിലെ റസിയ എന്ന കഥാപാത്രം രാധികയുടെ കരിയറിൽ വഴിത്തിരിവായി. തുടർന്ന്‌ ചങ്ങാതിപ്പൂച്ച, മിഷൻ 90 ഡെയ്സ്‌, മിന്നാമിന്നിക്കൂട്ടം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook