മുഖം തിരിച്ചിരിക്കുന്ന താരപുത്രി; മകൾ മഴ ആസ്വദിക്കുന്ന ചിത്രം പങ്കുവച്ച് നടൻ

മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും

Supriya Menon Prithvirja, സുപ്രിയ മേനോൻ പൃഥ്വിരാജ്, Corona, കൊറോണ, Rajamala landslide, രാജമല മണ്ണിടിച്ചിൽ, Karipur Plane crash, കരിപ്പൂർ വിമാനാപകടം, iemalayalam, ഐഇ മലയാളം

മക്കളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാൽ നടൻ പൃഥ്വിരാജും നിർമാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതിൽ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകൾ അല്ലിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

Read More: കൊറോണ, കരിപ്പൂർ, രാജമല; കുടുംബം നഷ്ടപ്പെട്ടവരെ വേദനയോടെ ഓർത്ത് സുപ്രിയ

അല്ലിമോൾ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്. ഒരേ ചിത്രവും ഒരേ ക്യാപ്ഷനുമായിരിക്കും രണ്ടുപേരുടേയും പോസ്റ്റുകളിലും. ഇന്ന് മകൾ മഴ ആസ്വദിക്കുന്ന ഒരു ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. പതിവുപോലെ ഇക്കുറിയും മകളുടെ മുഖം കാണാൻ സാധിക്കില്ല.

View this post on Instagram

A post shared by Prithviraj Sukumaran (@therealprithvi) on

മകളുടെ കലാവിരുതുകൾ ഇടയ്ക്കിടെ സുപ്രിയയും പൃഥ്വിയും ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യാറുണ്ട്. കഴിഞ്ഞദിവസം അല്ലി വരച്ചൊരു ചിത്രം ഷെയർ ചെയ്ത് കുടുംബം എന്ന ശക്തിയെ കുറിച്ച് സുപ്രിയ കുറിച്ച വാക്കുകൾ ഏറെ ഹൃദയസ്പർശിയായിരുന്നു.

“കുടുംബം എന്നത് ശക്തമായൊരു വാക്കാണ്. കുടുംബം നമ്മെ സ്നേഹിക്കുന്നു, സംരക്ഷിക്കുന്നു, നമുക്ക് വിലതരുന്നു. ഏതെങ്കിലും തരത്തിലുള്ള ഭീഷണി നേരിടുമ്പോൾ കുടുംബത്തിന്റെ സുരക്ഷിതത്വത്തിലേക്ക് നാം ഓടിപ്പോകുന്നു. എന്നാൽ കൊറോണയും രാജമലയിലെ മണ്ണിടിച്ചിലും കരിപ്പൂരെ വിമാനാപകടവും നിരവധി കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞത്. എത്ര ഓർമ്മകളും സ്വപ്നങ്ങളും പ്രതീക്ഷകളും അഭിലാഷങ്ങളുമാണ് വിധിയുടെ ക്രൂരമായ കൈകൾ കൊണ്ട് മുറിച്ചു കളഞ്ഞത്. അവരെ കുറിച്ച് ഓർക്കുമ്പോളാണ് ഒരു കാര്യം തിരിച്ചറിയുന്നത്… കാറ്റും മഴയുമുള്ള രാത്രികളിൽ നമ്മുടെ കുടുംബത്തിന്റെ ഊഷ്മളതയിൽ കഴിയാൻ സാധിക്കുന്ന നമ്മളിൽ കുറച്ചുപേരെങ്കിലും എത്ര ഭാഗ്യം ചെയ്തവരാണ്…” സുപ്രിയ കുറിച്ചു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor prithviraj sukumaran shares daughter allys photo on instagram

Next Story
ആമിർ ഖാന്റെ ‘ലാൽ സിംഗ് ചന്ദ’യുടെ റിലീസ് നീട്ടിaamir khan, aamir, laal singh chaddha release, laal singh chaddha release date, laal singh chaddha movie, kareena kapoor, kareena
The moderation of comments is automated and not cleared manually by malayalam.indianexpress.com