സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ടു താരങ്ങളാണ് മോഹൻലാലും പൃഥ്വിരാജും. ഏട്ടൻ എന്നാണ് പൃഥ്വി മോഹൻലാലിനെ വിളിക്കുന്നത്. തന്റെ വലിയ സഹോദരനായാണ് പൃഥ്വി മോഹൻലാലിനെ കാണുന്നത്. തിരിച്ച് സഹോദരതുല്യമായ സ്നേഹവും വാത്സല്യവുമൊക്കെയാണ് മോഹൻലാലിന് പൃഥ്വിയോടുമുള്ളത്.
മോഹൻലാൽ നൽകിയ ഒരു സ്നേഹസമ്മാനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പൃഥ്വി ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഡിറ്റ മാച്ച് ഫൈവ് ബ്രാൻഡിന്റെ DRX-2087-B-BLU-GLD സൺ ഗ്ലാസ് ആണ് മോഹൻലാൽ പൃഥ്വിയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ഏതാണ്ട് ഒന്നര ലക്ഷം രൂപയ്ക്ക് മുകളിലാണ് ഈ സൺ ഗ്ലാസിന്റെ വില. ഡിറ്റാ മാച്ച് സീരിസിലുള്ള ബ്ലൂ-യെല്ലോ ഗോൾഡ് ഗ്ലാസാണ് ഇത്. ഇതിന്റെ ബ്ലാക്ക് ഗ്ലാസിനു തന്നെ 149,600 രൂപയാണ് വില.

“ഖുറേഷി അബ്രാം നിങ്ങൾക്ക് ഏറ്റവും മികച്ചത് സമ്മാനിച്ചപ്പോൾ! നന്ദി ചേട്ടാ!” എന്ന അടിക്കുറിപ്പോടെയാണ് പൃഥ്വി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയായ ‘ബ്രോ ഡാഡി’യുടെ ചിത്രീകരണം അടുത്തിടെയാണ് പൂർത്തിയായത്. പൃഥ്വിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈദരാബാദ് ആയിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.
ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് ബിബിന്‍ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിൻ ഷാഹിർ, മല്ലിക സുകുമാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിനന്ദൻ രാമാനുജമാണ്, സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസുമാണ് നിർവ്വഹിക്കുന്നത്. എം ആർ രാജാകൃഷ്ണനാണ് പശ്ചാത്തലസംഗീതം ഒരുക്കുന്നത്, എഡിറ്റിങ് അഖിലേഷ് മോഹനാണ്.
Read more: ചേട്ടനും ചേച്ചിയ്ക്കും ആശംസകൾ; മോഹൻലാലിനോട് പൃഥ്വി