scorecardresearch

കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയ; പൃഥ്വിയുടെ ആരോഗ്യനില തൃപ്തികരം

മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം

author-image
WebDesk
New Update
Prithviraj Sukumaran| ED report| hawala dealings| fake news, legal action, misinformation, media ethics, celebrity news

Prithviraj

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ നടൻ പൃഥ്വിരാജിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കാലിലെ ലിഗമെന്‍റില്‍ കീഹോള്‍ ശസ്ത്രക്രിയയാണ് നടത്തിയത്. പൃഥ്വിരാജിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.

Advertisment

മറയൂർ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനം ചിത്രീകരിച്ചുകൊണ്ടിരിക്കെയാണ് പരുക്കേറ്റത്. തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു. 

പൃഥ്വിരാജിനെ കേന്ദ്രകഥാപാത്രമാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വിലായത്ത് ബുദ്ധ'. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാർ.

Prithviraj Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: