ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈ വടപളനിയിലെ എസ്.ആർ.എം. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

ശ്യാമപ്രസാദിന്റെ നിവിൻ പോളി ചിത്രം ഏയ് ജൂഡിന്റെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പ്രതാപ് പോത്തന്റെ ആരോഗ്യ നിലയിൽ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടർമാർ അറിയിച്ചു. നേരത്തേയും അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ