ലോക്ക്ഡൗണ്‍ പ്രമാണിച്ച് വീട്ടിലിരിക്കുന്ന സമയത്ത് എല്ലാവരും അൽപ്പം നൊസ്റ്റാൾജിയ നുകരുന്ന തിരക്കിൽ കൂടിയാണ്. പണ്ടത്തെ കഥകളും പഴയകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് ചിലർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നു. ഇക്കുറി മലയാളികളുടെ പ്രിയതാരം പാർവ്വതി തിരുവോത്താണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്.

Read More: നൂറ് വയസായാലും നീയെനിക്ക് കുഞ്ഞായിരിക്കും; അനിയത്തിയോട് സായ് പല്ലവി

View this post on Instagram

I was scared of the camera. I wouldn’t stop crying. The lens was a strange all-seeing deep eye that pointed at me. After several failed attempts, I somehow managed to unglue myself from my mother and bravely stood there. Alone. Wide eyed. Petrified. Won’t back down. How did that smile creep up there? I was fooled, people! They told me GEMS (the chocolate, not stones) would pop out of the mysterious eye if I smiled! Gems’ഉം വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു ! All that popped out of this exercise was this. The proof of the creepiest expression of bravery that I mastered at such a tender age. Strange, I still wear it like a bawse! I love that I have vivid memories of the day even now. And I miss that frock.

A post shared by Parvathy Thiruvothu (@par_vathy) on

ക്യാമറ കണ്ടാൽ പേടിയായിരുന്ന കുട്ടിയെ നിർബന്ധിച്ച് ഫോട്ടോ എടുക്കാൻ കൊണ്ടു പോയി നിർത്തിയതും ചിരിക്കാൻ വിസമ്മതിച്ചപ്പോൾ ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞ് പറ്റിച്ച കഥയുമെല്ലാം പാർവ്വതി ചിത്രത്തോടൊപ്പം കുറിക്കുന്നു.

എന്നാൽ ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല, ഒരു വിചിത്രമായ ചിരിയുമായി ഞാൻ അവിടെ പ്ലിങ്ങി നിന്നു എന്നാണ് പാർവ്വതി പറയുന്നത്.

ഔട്ട് ഓഫ് സിലബസ് എന്ന 2006ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി (2015) ടേക്ക് ഓഫ്‌, ഉയരെ(2019) എന്നീ ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. ടേക്ക് ഓഫിലെ പ്രകടനത്തിന് മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook