ദീപ്തിയെ വേളി കഴിച്ച് നീരജ് മാധവ്; വിവാഹ ചിത്രങ്ങൾ

കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു

നടൻ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് കാരപ്പറമ്പ് സ്വദേശി ദീപ്തിയാണ് വധു. കോഴിക്കോട് വച്ചായിരുന്നു വിവാഹം. പാരമ്പര്യ രീതിയിലായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.

2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന്‍ ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.

#actorneerajmahav #neerajmadhav #wedding #malayalam

A post shared by Sherin Sam (@sherinsam) on

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor neeraj madhav got married

Next Story
സിമ്പിളാണ് നയന്‍താര, പവര്‍ഫുള്ളും: പുതിയ സിനിമ ‘കൊകോ’യിലെ ചിത്രങ്ങള്‍nayanthara featured
The moderation of comments is automated and not cleared manually by malayalam.indianexpress.com