വിവാഹ ദിനത്തിൽ ഭാര്യയെ സാക്ഷിയാക്കി നീരജ് മാധവിന്റെ തകർപ്പൻ ഡാൻസ്. വിവാഹ ചടങ്ങുകൾക്കിടെയാണ് സുഹൃത്തുക്കൾക്കൊപ്പം നീരജ് ആടിത്തിമിർത്തത്. നീരജിന് എല്ലാ പിന്തുണയുമേകി ഭാര്യ ദീപ്തിയും ഒപ്പം ഉണ്ടായിരുന്നു.
ഇന്നലെ കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം നടന്നത്. കോഴിക്കോട് സ്വദേശിയായ ദീപ്തിയെയാണ് നീരജ് വേളി കഴിച്ചത്. പാരമ്പര്യ രീതിയിലായിരുന്നു ചടങ്ങുകൾ. ബന്ധുക്കളും സുഹൃത്തുക്കളും സിനിമാ മേഖലയിൽ നിന്നുളളവരും വിവാഹത്തിൽ പങ്കെടുത്തു.
Read More: ദീപ്തിയെ വേളി കഴിച്ച് നീരജ് മാധവ്; വിവാഹ ചിത്രങ്ങൾ
2013ല്‍ പുറത്തിറങ്ങിയ ബഡ്ഡി എന്ന ചിത്രത്തിലൂടെയാണ് നീരജ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പീന്നീട് ദൃശ്യത്തിലെ മോനിച്ചന് ആണ് നീരജിനെ ശ്രദ്ധേയനാക്കിയത്. 1983, അപ്പോത്തിക്കിരി, സപ്തമശ്രീ തസ്ക്കര, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങി നിരവധി ചിത്രങ്ങളില്‍ നീരജ് വേഷമിട്ടു. പൈപ്പിന് ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനായി. ലവകുശ എന്ന ചിത്രത്തിന്റെ തിരക്കഥ നീരജിന്റേതായിരുന്നു.