scorecardresearch

അനുഗ്രഹമാണ്; കുടുംബത്തിലേക്ക് മകനെ സ്വാഗതം ചെയ്ത് നരേന്‍

നരേന്‍-മഞ്ജു ദമ്പതികള്‍ക്ക് തന്‍വി എന്ന ഒരു മകളുമുണ്ട്

അനുഗ്രഹമാണ്; കുടുംബത്തിലേക്ക് മകനെ സ്വാഗതം ചെയ്ത് നരേന്‍

കുടുംബത്തിലേക്ക് ഒരു പുതിയ ആള്‍ കൂടി എത്തിയ വിവരം അറിയിച്ച് നടന്‍ നരേന്‍. മകന്‍റെ ജനനവിവരം ഇന്നലെ രാത്രി സോഷ്യല്‍ മീഡിയിലൂടെയാണ് താരം ആരാധകരുമായി പങ്കു വച്ചത്. കുഞ്ഞ് കൈകൊണ്ടു അമ്മ മഞ്ജുവിന്‍റെ വിരല്‍ പിടിച്ചിരിക്കുന്ന ഒരു ചിത്രവും കുറിപ്പിനൊപ്പം നരേന്‍ ഷെയര്‍ ചെയ്തു.

മഞ്ജുവുമായുള്ള വിവാഹം പതിനഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ ആണ് നരേന്‍ കുടുംബത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്നത്. നരേന്‍-മഞ്ജു ദമ്പതികള്‍ക്ക് തന്‍വി എന്ന ഒരു മകളുമുണ്ട്. പതിനാലുകാരിയാണ് തന്‍വി.

ഛായാഗ്രഹണ സഹായിയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നരേന്‍ അടൂർ ഗോപാലകൃഷ്ണന്‍ ചിത്രം ‘നിഴൽക്കുത്തി’ലെ ചെറിയ വേഷത്തിലൂടെയാണ്‌ അഭിനയം തുടങ്ങിയത്‌. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ നായകനായി. വൈകാതെ മലയാളത്തിലും തമിഴിലും ശ്രദ്ധേയനായി. തമിഴ്‌ സിനിമയിൽ ചുവടുറപ്പിച്ചതോടെയാണ്‌ സുനിൽ എന്ന പേരു മാറ്റി നരേൻ എന്നാക്കി മാറ്റിയത്‌. ലാൽ ജോസ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായ ക്ലാസ് മേറ്റ്സിലെ മുരളി എന്ന കഥാപാത്രം ശ്രദ്ധ നേടി. ‘പന്തയക്കോഴി,’ ‘ഒരേ കടൽ,’ ‘അയാളും ഞാനും തമ്മിൽ,’ ‘റോബിൻ ഹുഡ്’ എന്നിവയാണ് മറ്റ് പ്രമുഖ മലയാളചിത്രങ്ങൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor narain wife manju blessed with baby boy