കഴിഞ്ഞ ദിവസമാണ് ഉലകനായകൻ കമൽ ഹാസൻ കൊച്ചിയിൽ എത്തിയത്. വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രീ ലോഞ്ച് ഇവെന്റിനാണ് കമൽ ഹാസൻ കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയ കമൽ ഹാസനൊപ്പം നരേനും ഉണ്ടായിരുന്നു. ഇപ്പോഴിതാ, കമൽ ഹാസനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നരേൻ.
കമൽ ഹാസനൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്ന ചിത്രമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “ഞാൻ എന്നെന്നും മനസ്സിൽ ചേർത്ത് വെക്കുന്ന യാത്ര” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ കമൽ ഹാസനും, നരേനും ആരാധകരെ ഇളകിമറിച്ചാണ് മടങ്ങിയത്.
താരപ്പകിട്ടോടെ എത്തുന്ന വിക്രം സിനിമയിൽ സൂര്യയുടെ സാന്നിദ്ധ്യം കൂടി ഉണ്ടെന്ന് അറിഞ്ഞതോടെ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതി, ഫഹദ് ഫാസിൽ, നരേൻ, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. ജൂൺ മൂന്നിനാണ് വിക്രം തിയേറ്ററുകളിൽ എത്തുന്നത്.
Also Read: വിക്രം ലോഞ്ചിൽ തിളങ്ങി കമൽഹാസൻ; ചിത്രങ്ങൾ