പതിനഞ്ചാം വിവാഹ വാർഷിക ദിനത്തിൽ ജീവിതത്തിലെ ഒരു സന്തോഷവാർത്ത ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടൻ നരേൻ. വീണ്ടും അച്ഛനാകാൻ പോകുന്നുവെന്നാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത കുറിപ്പിൽ നരേൻ പറയുന്നത്. കുടുംബ സമേതമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
“15-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഈ പ്രത്യേക സുദിനത്തില്‍ ഒരു സന്തോഷവാര്‍ത്ത നിങ്ങളുമായി പങ്കുവെയ്ക്കുന്നു. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെ ഞങ്ങള്‍ ഉടന്‍ പ്രതീക്ഷിക്കുന്നു,” നരേൻ കുറിച്ചു.
മഞ്ജു ഹരിദാസ് ആണ് നരേന്റെ ജീവിതപങ്കാളി. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. തന്മയ എന്നൊരു മകളുണ്ട്.
2002ല്‍ നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നരേന്റെ സിനിമ അരങ്ങേറ്റം. ഫോര്‍ ദ പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, പന്തയക്കോഴി, മിന്നാമിന്നിക്കൂട്ടം, ഭാഗ്യദേവത, റോബിന്‍ഹുഡ്, അയാളും ഞാനും തമ്മില്‍, ത്രീ ഡോട്ട്‌സ്, കവി ഉദ്ദേശിച്ചത്, ഒടിയന്‍ എന്നിവയൊക്കെ നരേന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. മലയാളത്തിനു പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമാണ് നരേൻ. കമൽഹാസൻ ചിത്രം വിക്രത്തിലാണ് ഏറ്റവും ഒടുവിൽ നരേനെ കണ്ടത്.