Latest News
ധനുഷും ഐശ്വര്യയും വേർപിരിയുന്നു

മോഹൻലാലിനെ ‘മോഹൻ’ എന്ന് വിളിക്കുന്ന രണ്ടു പേരെ ഉള്ളൂ; നന്ദു പറയുന്നു

മോഹൻലാലിനെ ‘മോഹൻ’ എന്നു വിളിക്കുന്ന രണ്ടു നായികമാരെ കുറിച്ച് നന്ദു

Nandu, Mohanlal, Neena Guptha, Jayaprada, മോഹൻലാൽ, നന്ദു, ജയപ്രദ, നീന ഗുപ്ത

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ. സഹപ്രവർത്തകർക്ക് മോഹൻലാൽ ലാലേട്ടനും ലാൽ സാറും ലാലുമൊക്കെയാണ്. എന്നാൽ മോഹൻലാലിനെ ‘മോഹൻ’ എന്നു വിളിക്കുന്ന രണ്ടുപേർ ഉണ്ടെന്ന് പറയുകയാണ് നടൻ നന്ദു എന്ന നന്ദലാൽ കൃഷ്ണമൂർത്തി.

ബോളിവുഡ് താരം നീന ഗുപ്തയും നടിയും എംപിയുമായിരുന്ന ജയപ്രദയുമാണ് ആ രണ്ടുപേർ. ‘അഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് നന്ദു ഇക്കാര്യം വ്യക്തമാക്കിയത്.

‘അഹ’ത്തിൽ മദർ നോബിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നീന ഗുപ്തയായിരുന്നു. അഹത്തിന്റെ സഹസംവിധായകനായിരുന്ന നന്ദു ഒരു അതിഥിവേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

നീന ഗുപ്ത

സെറ്റിൽ നീന ഗുപ്ത മോഹൻ, മോഹൻ എന്നു വിളിക്കുന്നത് കേട്ട് തനിക്കാദ്യം ആരെയാണെന്ന് മനസ്സിലായില്ലെന്നും പിന്നീട്ട് മോഹൻലാൽ തന്നെയാണ് അവർ തന്നെ അങ്ങനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന കാര്യം വ്യക്തമാക്കിയതെന്നും നന്ദു പറയുന്നു.

ജയപ്രദ

തന്നെ മോഹൻ എന്നു വിളിക്കുന്ന മറ്റൊരാൾ നടി ജയപ്രദയാണെന്ന് മോഹൻലാൽ പറഞ്ഞതായും നന്ദു ഓർക്കുന്നു. ദേവദൂതൻ, പ്രണയം എന്നീ ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം ജയപ്രദ അഭിനയിച്ചിട്ടുണ്ട്.

നീന ഗുപ്ത എന്ന നടി അവരുടെ ഡെഡിക്കേഷൻ കൊണ്ട് അത്ഭുതപ്പെടുത്തിയ താരമാണെന്നും നന്ദു പറയുന്നു. “കാര്യങ്ങൾ ഗ്രഹിച്ചെടുക്കാനുള്ള അവരുടെ കഴിവ് അപാരമാണ്. അഹത്തിനു വേണ്ടി മലയാളം ഡയലോഗുകൾ പഠിച്ച്, ഓർത്തുവച്ച് തെറ്റാതെ പറഞ്ഞ് അവർ സെറ്റിനെ ഒന്നാകെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്,” നന്ദു കൂട്ടിച്ചേർത്തു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor nandu about mohanlal

The moderation of comments is automated and not cleared manually by malayalam.indianexpress.com