മുരളിയ്ക്ക് മുത്തം കൊടുക്കുന്ന ഈ താരപുത്രനെ മനസിലായോ?

ബാലതാരമായി എത്തിയ ഈ കുട്ടി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ചു

murali, pranav mohanlal,pranav mohanlal childhood photo

സിനിമാതാരങ്ങളുടെ ബാല്യകാല ചിത്രങ്ങൾ കാണാനും അവരുടെ ജീവിതത്തെ കുറിച്ച് കൂടുതൽ അറിയാനും പ്രേക്ഷകർക്ക് എന്നും കൗതുകമാണ്. ഭാവാഭിനയത്തിലൂടെ മലയാള ചലച്ചിത്ര-നാടക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച പകരക്കാരില്ലാത്ത അഭിനയപ്രതിഭ നടൻ മുരളിയ്ക്ക് ഒപ്പം നിൽക്കുന്ന ഒരു കുഞ്ഞു മിടുക്കന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മുരളിയുടെ കവിളിൽ മുത്തം കൊടുക്കാൻ ശ്രമിക്കുന്ന ആ കുട്ടി മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലാണ് അത്.

murali, pranav mohanlal,pranav mohanlal childhood photo

Read more: മലയാള സിനിമയിലെ ഇതിഹാസ നടനാണ് ഈ കൊച്ചുപയ്യൻ

ബാലതാരമായി എത്തി പിന്നീട് മലയാള സിനിമയിൽ നായകനായി അരങ്ങേറ്റം കുറിച്ച നടനാണ് പ്രണവ്.’ആദി’എന്ന ചിത്രത്തിലൂടെയായിരുന്നു പ്രണവിന്റെ സിനിമാ അരങ്ങേറ്റം. പിന്നീട് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിലും നായകനായി പ്രണവ് എത്തി. സര്‍ഫിംഗ്, ജെറ്റ് സ്‌കൈ റൈഡിംഗ് രംഗങ്ങളിലുമെല്ലാം ഏറെ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ’ ആണ് റിലീസിനൊരുങ്ങുന്ന പ്രണവ് ചിത്രം.

വിനീത് ശ്രീനിവാസന്റെ ‘ഹൃദയം’ എന്ന പുതിയ ചിത്രത്തിലും പ്രണവ് ഉണ്ട്. ആരാധകരുടെ ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ഡിസംബറിലായിരുന്നു. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read Also: “ബിഗ് ബോസ് കാണുന്നുണ്ടോ എന്നതല്ല വിഷയം, രജിത്തിനെ പോലൊരാളെ നിങ്ങൾ പിന്തുണയ്‌ക്കുന്നുണ്ടോ?”

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രവും പ്രണവ് നായകനായെത്തുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. നാൽപതുവർഷങ്ങൾക്ക് ശേഷം മെരിലാൻഡ് സിനിമാസ് തിരിച്ചെത്തുന്നു എന്നതും ഹൃദയത്തിന്റെ പ്രത്യേകതയാണ്. മെരിലാൻഡിന് വേണ്ടി വൈശാഖ് സുബ്രഹ്മണ്യനാണ് സിനിമ നിർമിക്കുന്നത്.

Read more: ഈ തൊപ്പിക്കാരി ആരെന്ന് മനസ്സിലായോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor murali with star kid old photo celebrity childhood photo

Next Story
ഒരു പറ്റം ആളുകൾ കൂട്ടമായി ആക്രമിക്കാൻ ശ്രമിക്കുകയാണ്; ട്രോളുകൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽRiyaz Khan, firoz kunnumparambil, Riyaz Khan Suresh Kodalipparamban, Riyaz Khan new film, Riyaz Khan mayakottaram new film, റിയാസ് ഖാൻ, സുരേഷ് കോടാലിപ്പറമ്പൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com