scorecardresearch
Latest News

ഇതൊരു സുഹൃത്തിന്റെ സമ്മാനമാണ്; ത്രീ ഇൻ വൺ വൈസർ മാസ്കുമണിഞ്ഞ് താരം

താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്

Murali Gopi, Empuraan, Murali gopi photos, Empuraan updates

കോവിഡിന്റെ മൂന്നാം തരംഗത്തെ ആശങ്കയോടെ നോക്കി കാണുകയാണ് ലോകം. നിയന്ത്രണങ്ങളോടെ കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകവും. ചിത്രീകരണവും പുതിയ ചിത്രങ്ങളുടെ റിലീസുമൊക്കെ വീണ്ടും നീട്ടിവയ്ക്കുകയാണ് സിനിമാലോകവും. ബാഹുബലിയ്ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ, ദുൽഖർ സൽമാൻ ചിത്രം സല്യൂട്ട് എന്നിവയൊക്കെ ഒമിക്രോൺ വ്യാപകമാവുന്ന പശ്ചാത്തലം കണക്കിലെടുത്ത് റിലീസ് നീട്ടി വച്ചിരിക്കുകയാണ്. മൂന്നാം തരംഗത്തിൽ ജാഗ്രതയോടെ ഇരിക്കേണ്ടതിനെ കുറിച്ച് താരങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരോട് അഭ്യർത്ഥിക്കുന്നുണ്ട്.

ഇപ്പോഴിതാ, നടൻ മുരളി ഗോപി പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. “ഒരു പ്രിയ സുഹൃത്ത് എനിക്ക് ഈ ത്രീ-ഇൻ-വൺ വൈസർ മാസ്ക് സമ്മാനിച്ചു, ‘സുരക്ഷിതമായിരിക്കാൻ’ എന്നോട് അഭ്യർത്ഥിച്ചു. മാനവികതയ്ക്ക് കൂടുതലായി ‘മുഖം നഷ്‌ടപ്പെടുന്നതായി’ തോന്നുന്നു!,” മുരളി ഗോപി കുറിച്ചു.

ലൂസിഫറിനു ശേഷം മുരളി ഗോപിയും പൃഥ്വിരാജും കൈകോർക്കുന്ന ‘എമ്പുരാൻ’ എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകവും പ്രേക്ഷകരും. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്റെ എഴുത്തു ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ‘എമ്പുരാനും’ നിർമ്മിക്കുന്നത്.

Read more: Empuraan: എമ്പുരാൻ: വാക്കിന്റെ വകഭേദങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor murali gopi wearing three in one visor mask