/indian-express-malayalam/media/media_files/2026/01/24/munna-actor-2026-01-24-12-14-27.jpg)
സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന, ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് തന്റെ അരങ്ങേറ്റം കുറിച്ചത്.
Also Read: രാഷ്‌ട്രപതിയുടെ വിരുന്നിലേക്ക് ഉണ്ണി മുകുന്ദന് ക്ഷണം
സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ മുന്ന കൃഷിയിലും തത്പരനാണ്. തന്റെ കൃഷിത്തോട്ടം പരിചയപ്പെടുത്തി പലപ്പോഴും മുന്ന വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ബറാബ പഴങ്ങളും മുള്ളാത്തയും ജബോട്ടിക്കാബയും ലാങ്ങ് സാറ്റ് പഴങ്ങളും ഗാക് പഴങ്ങളും ഫാഷൻ ഫ്രൂട്ടും ചാമ്പയുമെല്ലാം മുന്നയുടെ തോട്ടത്തിൽ സുലഭമായി വളരുന്നു.
ഇപ്പോഴിതാ, ബറാബ പഴങ്ങളുടെ വിളവെടുപ്പിന്റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് മുന്ന. ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴവർഗ്ഗങ്ങളിൽ ഒന്നാണിത്. ലെമൺ ഡ്രോപ്പ് മാങ്കോസ്റ്റീൻ എന്നും ഇതിനു പേരുണ്ട്.
Also Read: അജയ് ദേവ്ഗൺ - കാജോൾ ദമ്പതികളുടെ ആസ്തി എത്രയെന്നറിയാമോ?
കെന്നി സൈമൺ എന്നാണ് മുന്നയുടെ യഥാർത്ഥ പേര്. എറണാകുളം അങ്കമാലി സ്വദേശികളാണ് മുന്നയുടെ മാതാപിതാക്കൾ. ചെന്നൈയിൽ ജനിച്ചുവെങ്കിലും മുന്ന പഠിച്ചതും വളർന്നതും കേരളത്തിലായിരുന്നു. യു സി കോളേജിൽ നിന്നും ബിരുദം നേടിയതിനുശേഷം അങ്കമാലി സ്കൂൾ ഓഫ് മെഡിക്കൽ എജുക്കേഷനിൽ നിന്നും ഫിസിയോ തെറാപ്പി പഠിച്ചു.
2003ൽ ഗൗരീശങ്കരത്തിൽ നായകനായി അഭിനയിച്ചുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ആ വർഷം തന്നെ പല്ലവൻ എന്ന തമിഴ് ചിത്രത്തിലും നായകനായി. തുടർന്ന് ഇരുപതോളം തമിഴ്, മലയാള ചിത്രങ്ങളിൽ അഭിനയിച്ചു.
2010ലായിരുന്നു മുന്നയുടെ വിവാഹം. ബെറ്റി മേരിയാണ് ഭാര്യ.
Also Read: "ഒടുവിൽ ആ താടിയിൽ തൊട്ടടാ... ആർക്കെടാ പ്രച്ചനം"; ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us