ലാൽ ജോസ് സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് മുക്ത ജോർജ്. പിന്നീട് താമരഭരണി എന്ന തമിഴ് ചിത്രത്തിലഭിനയിച്ചു. ഗോൾ, നസ്രാണി, ഹെയ്‌ലസാ, കാഞ്ചീപുരത്തെ കല്യാണം തുടങ്ങി നിരവധി ചിത്രങ്ങളിൽ മുക്ത അഭിനയിച്ചു.

Read More: ‘ദൃശ്യ’ത്തിനും മുകളിൽ പോകും ‘പ്രേമം’ എന്ന് അൽഫോൺസ് നിരന്തരം പറഞ്ഞു: നിവിൻ പോളി

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയാണ് മുക്തയുടെ ഭർത്താവ്. 2015ലായിരുന്നു ഇരുവരുടേയും വിവാഹം. ഇവർക്ക് ഒരു മകളാണ്. വിവാഹം കഴിഞ്ഞ് അഞ്ച് വർഷങ്ങൾക്ക് ശേഷം തന്റെ പെണ്ണുകാണൽ ചടങ്ങിന്റെ ചിത്രങ്ങളും ഓർമകളും പങ്കുവയ്ക്കുകയാണ് മുക്ത.

 

View this post on Instagram

 

5years back july 12th, sweet memmories എന്റെ പെണ്ണ് കാണൽ

A post shared by muktha (@actressmuktha) on

 

View this post on Instagram

 

പെണ്ണ് കാണൽ ഓർമ്മകൾ

A post shared by muktha (@actressmuktha) on

 

View this post on Instagram

 

Family

A post shared by muktha (@actressmuktha) on

കോലഞ്ചേരിയിൽ ജോർജ്ജിന്റെയും സാലിയുടെയും രണ്ടു മക്കളിൽ ഇളയവളാണ് മുക്ത ജോർജ്. യഥാർഥ പേര് എൽസ ജോർജ് എന്നാണ്.


കുഞ്ചാക്കോ ബോബനും റിമ കല്ലിങ്കലും മുഖ്യ വേഷങ്ങളിലെത്തിയ സ്പൂഫ് ചിത്രം ചിറകൊടിഞ്ഞ കിനാക്കൾ ആണ് മുക്തയുടേയാതി അവസാനം തിയേറ്ററിൽ എത്തിയ സിനിമ. വിവാഹശേഷം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തിരിക്കുകയാണ് മുക്ത ഇപ്പോൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook