22 വർഷങ്ങൾക്കു മുൻപാണ് മോഹൻലാലിൻറെ ഏകസഹോദരൻ പ്യാരിലാൽ മരിച്ചത്. ജ്യേഷ്‍ഠനോട് വളരെ അടുപ്പവും ആത്മബന്ധവുമുള്ള ഒരാളായിരുന്നു മോഹൻലാൽ. മൂന്നു വർഷം മുൻപ് രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതികളിലൊന്നായ പത്മഭൂഷൺ നേടിയ വേളയിലും തന്നെ വിട്ടുപിരിഞ്ഞുപോയ അച്ഛനെയും ജേഷ്ഠനെയും ഓർത്തുകൊണ്ടാണ് മോഹൻലാൽ സന്തോഷം പ്രകടിപ്പിച്ചത്.
മോഹൻലാലിൻറെ സഹോദരനായ പ്യാരിലാലും ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളിലൊന്നാണ് കിളികൊഞ്ചൽ. വി അശോക് കുമാർ ആയിരുന്നു ഈ ചിത്രത്തിൻറെ സംവിധായകൻ. മോഹന്‍ലാലിനെയും ചേട്ടന്‍ പ്യാരിലാലിനെയും മുഖ്യകഥാപാത്രങ്ങളാക്കിയാണ് അശോക് കുമാര്‍ ഈ ചിത്രം സംവിധാനം ചെയ്തതത്.

പ്യാരിലാലും മോഹൻലാലും ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. മോഹൻലാല്‍ ഫാൻസ് ക്ലബ് ആണ് ഈ പഴയ ചിത്രങ്ങൾ ഷെയര്‍ ചെയ്‍തിരിക്കുന്നത്.


അച്ഛന്‍ വിശ്വനാഥന്‍ നായരുടെയും അമ്മ ശാന്തകുമാരിയുടെയും പേരിൽ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷനിലൂടെ കൂടുതൽ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയാണ് മോഹൻലാൽ ഇപ്പോൾ. വിശ്വശാന്തിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതും സമീപകാലത്ത് വാർത്തയായിരുന്നു. 2007 ലാണ് മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ മരിക്കുന്നത്.
ഏതാനും ദിവസങ്ങൾക്കു മുൻപ് വിശ്വശാന്തി ഫൗണ്ടേഷൻറെ പുതിയ പ്രൊജക്റ്റായ ദിശയുടെ ഉദ്ഘാടനം സുചിത്ര മോഹൻലാൽ നിർവഹിച്ചിരുന്നു.