പുലിമുരുകൻ സിനിമയിലെ ക്ലൈമാക്സ് രംഗം ലൈവായി ചെയ്ത് മോഹൻലാൽ. ഏഷ്യാനെറ്റ് ഫിലിം അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയപ്പോഴാണ് പുലിമുരുകനിലെ രംഗം ലൈവായി ചെയ്തത്. ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനിന്റെ പിന്തുണയോടെയാണ് ക്ലൈമാക്സിനോടടത്തുള്ള സംഘട്ടന രംഗം മോഹൻലാൽ സ്റ്റേജിൽ അവതരിപ്പിച്ചത്.

മോഹൻലാലിനു പകരം ഡ്യൂപ്പാണ് ചിത്രത്തിലെ സീനിൽ അഭിനയിച്ചതെന്ന് ആരോപണമുണ്ടാായിരുന്നു. ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനും സംവിധായകൻ വൈശാഖും ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. ആക്ഷൻ രംഗം ലൈവായി ചെയ്തതോടെ വിമർശകരുടെ വായ് മൂടിക്കെട്ടിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ