അപ്രതീക്ഷിതമായി തേടിയെത്തിയ രോഗാവസ്ഥയെ കുറിച്ച് പറയുകയാണ് അവതാരകനും നടനുമായ മിഥുൻ രമേഷ്. ബെൽസ് പാൾസി എന്ന അസുഖമാണ് മിഥുനെ ബാധിച്ചത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മിഥുൻ തന്റെ രോഗ വിവരത്തെ കുറിച്ച് ആരാധകരോട് പറഞ്ഞത്. മിഥുന്റെ മുഖത്തിന്റെ ഒരു വശം വലിയ അനക്കമില്ലാതെയാണ് വീഡിയോയിൽ കാണുന്നത്. തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ താരം.
വിജയക്കരമായി അങ്ങനെ ആശുപത്രിയിൽ കയറി എന്നാണ് മിഥുൻ വീഡിയോയിൽ പറയുന്നത്.
“നിങ്ങൾക്കെന്നെ കാണുമ്പോൾ മനസ്സിലാകുന്നുണ്ടോ എന്നറിയില്ല. എനിക്ക് ബെൽസ് പാൾസി എന്ന രോഗമാണ്. ചിരിക്കുമ്പോൾ ഒരു വശം അനങ്ങില്ല. കണ്ണടക്കുമ്പോഴും അങ്ങനെ തന്നെയാണ്. ഇരു കണ്ണുകളും ഒരുമിച്ച് മാത്രമെ അടക്കാൻ സാധിക്കുകയുള്ളൂ. പെട്ടെന്നു മാറുമെന്ന് പ്രതീക്ഷിക്കാം” മിഥുൻ വീഡിയോയിൽ പറയുന്നു.
അഭിനേതാവായാണ് മിഥുൻ മലയാളി പ്രേക്ഷകർക്കു മുൻപിലെത്തുന്നത്. പിന്നീട് ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലൂടെയാണ് മിഥുൻ പ്രിയങ്കരനായത്. ദുബായിൽ ആർ ജെയായി ജോലി ചെയ്യുകയാണ് മിഥുൻ. സ്റ്റേജ് ഷോകളിലും സജീവ സാന്നിധ്യമാണ്. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് മിഥുന്റെ ഭാര്യ ലക്ഷ്മി.