കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി; നടി മിസ്തി മുഖർജി അന്തരിച്ചു

2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തി​ന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം

mishti, mishti mukherjee dead, who is mishti, Misti Mukherjee death, Misti Mukherjee, Misti Mukherjee dies, Misti Mukherjee passes away, Mishti mukherjee, Misti Mukherjee age, Misti Mukherjee films, Misti Mukherjee movies, Misti Mukherjee career

വൃക്ക തകരാറിലായതിനെ തുടർന്ന് ബംഗാളി നടി മിസ്തി മുഖർജി അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കീറ്റോ ഡയറ്റിലായിരുന്നു മിസ്തി മുഖർജി എന്നും ഇതേ തുടർന്ന് വൃക്ക തകരാറിലായതാണ് മരണ കാരണമെന്നും കുടുംബാംഗങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

“നിരവധി സിനിമകളിലും മ്യൂസിക് വിഡിയോകളിലും അഭിനയത്തിലൂടെ തന്റെ പ്രതിഭ അടയാളപ്പെടുത്തിയ നടി മിസ്തി മുഖർജി ഇനിയില്ല. കീറ്റോ ഡയറ്റ് കാരണം അവരുടെ വൃക്ക തകരാറിലാവുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. മിസ്തി വളരെയധികം വേദന അനുഭവിച്ചിരുന്നു,” കുടുംബം പ്രസ്താവനയിൽ പറഞ്ഞു.

2012ൽ ലൈഫ്​ കി തോഹ്​ ലഗ്​ ഗയി എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തി​ന്‍റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം.

ഭക്ഷണം കഴിച്ച് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുന്ന രീതിയാണ്. മിതമായ അളവില്‍ പ്രോട്ടീനുകളും വളരെ കുറച്ച് കാര്‍ബോഹൈഡ്രേറ്റും കൊഴുപ്പ് കൂടിയ ഭക്ഷണത്തോടൊപ്പം കഴിക്കുകയാണ് ചെയ്യുന്നത്. പാല്‍, ചീസ്, ചിക്കന്‍, മീന്‍ തുടങ്ങിയ സമ്പുഷ്ടമായ ഭക്ഷണമാണ് കീറ്റോ ഡയറ്റില്‍ ഉള്‍പ്പെടുക.

Read in English: Actor Misti Mukherjee passes away

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor misti mukherjee passes away

Next Story
ആ നഷ്ടപ്രണയം രണ്ടു വർഷം പിന്നിടുമ്പോൾ; ’96’ ഓർമ്മകളിൽ സേതുപതിയും തൃഷയുംTrisha, Vijay Sethupathi, 96, Tamil movie 96, actress Trisha Krishnan, Trisha completes 16 years, 75 days of 96, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com