Latest News

നടൻ മേള രഘു അന്തരിച്ചു

കഴിഞ്ഞ 16-ാം തിയതി ചേര്‍ത്തലയിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

Mela Raghu, മേള രഘു, Mela Raghu death, മേള രഘു മരണം, Mela Raghu photos, Mela Raghu films, Mela Raghu video, Mela Raghu life, IE Malayalam, ഐഇ മലയാളം

കൊച്ചി. നടന്‍ മേള രഘു അന്തരിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന രഘുവിന്റെ മരണം ഇന്ന് രാവിലെ ആണ് സ്ഥിരീകരിച്ചത്. 60 വയസായിരുന്നു.

കഴിഞ്ഞ 16-ാം തിയതി ചേര്‍ത്തലയിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുഴഞ്ഞ വീണ അദ്ദേഹത്തെ അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചിരുന്നത്. കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്നാണ് മേള രഘു എന്ന പേര് ലഭിച്ചത്. പുത്തന്‍പള്ളി ശശിധരന്‍ എന്നാണ് യഥാര്‍ഥ പേര്.

മുപ്പതോളം സിനിമകളില്‍ വേഷമിട്ടു. നീണ്ട 40 വര്‍ഷത്തെ അഭിനയ ജീവിതത്തിനാണ് ഇന്ന് തിരശീല വീണത്. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യം 2 വിലാണ് ആണ് അവസാനമായി അഭിനയിച്ചത്.

രഘുവിന്റെ മരണത്തിൽ ഫെഫ്ക അനുശോചനം രേഖപ്പെടുത്തി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor mela raghu passed away

Next Story
ഉണ്ണി മുകുന്ദന്റെ ഡയറ്റ് പ്ലാൻ; ഒരു മാസം കൊണ്ട് 6 കിലോ കുറച്ച് അനു സിതാരUnni mukundan, anu sithara, Unni mukundan anu sithara photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express