എന്റെ ഭായി തിരിച്ചുവന്നു; മേഘ്നയുടെ കൺമണിയെ വരവേറ്റ് നസ്രിയ

ജൂനിയർ ചിരൂ എന്നാണ് നസ്രിയ കുഞ്ഞിനെ വിശേഷിപ്പിക്കുന്നത്

chiranjeevi sarja, meghna raj, film news, sandalwood news, cinema news, entertainment, entertainment news, movie news, film news malayalam, malayalam actors, kananda actors, south film news, സിനിമ വാർത്ത, സിനിമാ വാർത്ത, ഫിലിം ന്യൂസ്, മേഘ്ന രാജ്, മേഖ്ന രാജ്, മേഘ്ന, മേഖ്ന, ചിരഞ്ജീവി, ചിരു, chiru meghna, ie malayalam

മേഘ്നരാജിന് ഒരു ആൺകുഞ്ഞ് പിറന്നു എന്ന വാർത്തയെ ഏറെ സന്തോഷത്തോടെ വരവേൽക്കുകയാണ് ആരാധകരും മേഘ്നയുടെ സുഹൃത്തുക്കളും. മേഘ്നയ്ക്ക് ആശംസകൾ നേർന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Read more: മേഘ്നയേയും ജൂനിയർ ചിരുവിനേയും കാണാനെത്തി നസ്രിയയും ഫഹദും

“ജൂനിയർ ചിരൂ, വെൽക്കം ബാക്ക് ഭായീ,” എന്നാണ് നസ്രിയ കുറിക്കുന്നത്. ‘നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ,’ എന്നാണ് ചിരഞ്ജീവിയുടെ വിയോഗശേഷം പങ്കുവച്ച കുറിപ്പിൽ പറഞ്ഞത്. ഈ വാക്കുകളെ നെഞ്ചിലേറ്റുകയാണ് നസ്രിയയും. മേഘ്നയും ചിരഞ്ജീവി സർജയുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന ആളാണ് നസ്രിയ.

 

View this post on Instagram

 

Junior Chiru welcome backk bhaii

A post shared by Nazriya Nazim Fahadh (@nazriyafahadh._) on

Read more: നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നു

ബാംഗ്ലൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആണ് മേഘ്ന കുഞ്ഞിന് ജന്മം നൽകിയത്. കുടുംബത്തിലേക്ക് സന്തോഷവുമായി പുതിയ അതിഥി എത്തിയ കാര്യം ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ കൈകളിലേന്തി നിൽക്കുന്ന ധ്രുവിന്റെ ഒരു ചിത്രവും വൈറലാവുന്നുണ്ട്.

meghna raj, meghna raj blessed with a baby boy

chiranjeevi sarja, meghna raj, film news, sandalwood news, cinema news, entertainment, entertainment news, movie news, film news malayalam, malayalam actors, kananda actors, south film news, സിനിമ വാർത്ത, സിനിമാ വാർത്ത, ഫിലിം ന്യൂസ്, മേഘ്ന രാജ്, മേഖ്ന രാജ്, മേഘ്ന, മേഖ്ന, ചിരഞ്ജീവി, ചിരു, chiru meghna, ie malayalam

 

View this post on Instagram

 

Boy baby @megsraj @chirusarja

A post shared by Ananyaa (@ananyaonline) on

നസ്രിയയ്ക്ക് പിറകെ നടി അനന്യ, ​അശ്വതി തുടങ്ങി നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കിട്ടിരിക്കുന്നത്.

അടുത്തിടെ മേഘ്നയ്ക്കായി ചിരഞ്ജീവിയുടെ സഹോദരൻ ധ്രുവ ഒരുക്കിയ ബേബി ഷവർ പാർട്ടിയും ഏറെ ശ്രദ്ധ നേടിയിരുന്നു. ബേബി ഷവറിൽ നിന്നുള്ള ചിത്രങ്ങളും ഏറെ വൈറലായിരുന്നു. മേഘ്നയ്ക്ക് അരികിൽ ചിരഞ്ജീവിയുടെ ഒരു കട്ടൗട്ട് സ്ഥാപിച്ചു കൊണ്ടായിരുന്നു ബേബി ഷവർ പാർട്ടി.

Read more: ചിരുവിന്റെ ദേഹമേ വിട്ടുപോയിട്ടുള്ളൂ, ബാക്കിയെല്ലാം എന്റെ ഹൃദയത്തിലാണ്: ഭർത്താവിന്റെ ഓർമകളിൽ മേഘ്ന

ചിരഞ്ജീവി മരിച്ച് രണ്ടാഴ്ച പിന്നിട്ട സമയത്ത് ഏറെ വികാര നിർഭരമായൊരു കുറിപ്പ് മേഘ്ന പങ്കുവച്ചിരുന്നു. കുറിപ്പിൽ കുഞ്ഞിനായുള്ള​ കാത്തിരിപ്പിനെ കുറിച്ച് മേഘ്ന പറഞ്ഞതിങ്ങനെ:

“നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് – നമ്മുടെ സ്നേഹത്തിന്റെ പ്രതീകം – അതിന് ഞാൻ എക്കാലവും നിന്നോട് കടപ്പെട്ടവളാണ്. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ. നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ചിരുവിന്റെ ഓർമകളിൽ മേഘ്ന കുറിച്ചതിങ്ങനെ.

 

View this post on Instagram

 

CHIRU, I have tried & tried again but I am unable to put in words what I want to tell you. All the words in the world cannot describe what you mean to me. My friend, my lover, my partner, my child, my confidante, my HUSBAND- you are much more than all of this. You are a piece of my soul Chiru. An unfathomable pain shoots through my soul everytime I see the door and you don’t walk in shouting “Baby! I am home”. There is a sinking feeling in my heart when I can’t touch you every minute of everyday. Like a thousand deaths, slow and painful. But then, like a magic spell I feel you around me. Every time I feel weak, you are around me like a guardian angel. You love me so much that you just couldn’t leave me behind alone, could you? Our little one is your precious gift to me-a symbol of our love- and I am eternally grateful to you for this sweet miracle. I can’t wait to bring you back to earth, as our child. I can’t wait to hold you again. Can’t wait to see your smile again. Can’t wait to hear that infectious laughter of yours that lights up the entire room. I will wait FOR YOU and you wait FOR ME on the other side. You will live as long as I breathe. You are in me. I LOVE YOU.

A post shared by Meghana Raj Sarja (@megsraj) on

2018 ഏപ്രിൽ മാസത്തിലായിരുന്നു ചിരഞ്ജീവിയും മേഘ്നയും തമ്മിലുള്ള വിവാഹം. ‘ആട്ടഗര’ എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരുടെയും ഏറെ നാളത്തെ സൗഹൃദമാണ് വിവാഹത്തിൽ എത്തിയത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor meghna raj blessed with a baby boy nazriya nazim post

Next Story
നടി മേഘ്ന രാജിന് ആൺകുഞ്ഞ് പിറന്നുchiranjeevi sarja, meghna raj, film news, sandalwood news, cinema news, entertainment, entertainment news, movie news, film news malayalam, malayalam actors, kananda actors, south film news, സിനിമ വാർത്ത, സിനിമാ വാർത്ത, ഫിലിം ന്യൂസ്, മേഘ്ന രാജ്, മേഖ്ന രാജ്, മേഘ്ന, മേഖ്ന, ചിരഞ്ജീവി, ചിരു, chiru meghna, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com