ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാൻ സമൂഹമാധ്യമങ്ങളിൽ സജീവമാണ് സിനിമ താരങ്ങളും. പഴയ ഓർമകളും ബാല്യകാല ചിത്രങ്ങളും പൊടിതട്ടിയെടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയാണ് താരങ്ങൾ. ഇക്കുറി തെന്നിന്ത്യൻ താരം മീനയാണ് തന്റെ ബാല്യകാല ചിത്രം പങ്കുവച്ചിരിക്കുന്നത്. ‘എങ്കെയോ കേട്ട കുറൽ’ എന്ന തന്റെ ആദ്യ സിനിമയിൽ നിന്നുള്ള ചിത്രങ്ങളാണ് മീന പങ്കുവച്ചിരിക്കുന്നത്. രജനികാന്താണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചത്.
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരെ നേടിയെടുത്ത നടിയാണ് മീന. 1982 ൽ ‘നെഞ്ചങ്കൾ’ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് മീന അഭിനയരംഗത്തേക്ക് എത്തിയത്. എന്നാൽ ആദ്യം റിലീസ് ആയ ചിത്രം എങ്കെയോ കേട്ട കുറൽ ആയിരുന്നു പിന്നീട് ഇങ്ങോട്ട് തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.
Read More: ‘എന്റെ ഹൃദയം തകർന്ന ദിവസം’; ഓർമകൾ പങ്കുവച്ച് മീന
സാന്ത്വനം എന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചാണ് മീന മലയാളത്തിലെത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ നായികയായി ഡ്രീംസില്‍ അഭിനയിച്ചു. സ്വാന്തനത്തിലെ “ഉണ്ണി വാവാവോ” എന്ന പാട്ട് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് മീനയുടെ മുഖം ഓര്‍മവരും. ഗ്ലാമര്‍ നായികയായി മുത്തുവില്‍ ഉള്‍പ്പെടെ അഭിനയിക്കുമ്പോള്‍ തന്നെ പക്വതയുള്ള അമ്മയായി അവ്വൈ ഷണ്മുഖിയില് അഭിനയിച്ചു. മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും സൂപ്പർഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച അപൂർവം നായികമാരിൽ ഒരാളാണ് മീന.
Read More: ‘എന്റെ ഹൃദയം തകർന്ന ദിവസം’; ഓർമകൾ പങ്കുവച്ച് മീന
മലയാളത്തിൽ മോഹൻലാലിനൊപ്പമാണ് മീന ഏറ്റവുമധികം സിനിമകൾ ചെയ്തത്. മലയാള ഐ.വി. ശശിയുടെ സംവിധാനത്തിൽ 1997-ൽ പുറത്തിറങ്ങിയ വർണപ്പകിട്ട് എന്ന ചിത്രത്തിലാണ് ഇവർ ആദ്യമായി ഒന്നിച്ചത്. ചിത്രം പുറത്തിറങ്ങി 23 വർഷങ്ങളായി.
വർണപ്പകിട്ട് ഉൾപ്പെടെ ഇവര്‍ രണ്ടു പേരും ഇതുവരെ ഏഴ് സിനിമകളിലാണ് ജോഡികളായത്. അതില്‍ ആറും സൂപ്പര്‍ഹിറ്റായിരുന്നു. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, നാട്ടുരാജാവ് ഇവയാണ് സൂപ്പര്‍ഹിറ്റ്. ഇരുവരുടെയും അഭിനയത്തിലെ കെമിസ്ട്രി പല സിനിമകളുടെയും വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് സംവിധായകര്‍ തന്നെ പറയുന്നു. ഒളിമ്പ്യന്‍ അന്തോണി ആദം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.