/indian-express-malayalam/media/media_files/2025/03/25/T3deYoxeIg8RjKNGqgfw.jpg)
മനോജ്
പ്രശസ്ത തമിഴ് സംവിധായകന്‍ ഭാരതിരാജയുടെ മകനും നടനുമായ മനോജ് ഭാരതിരാജ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കഴിഞ്ഞ ആഴ്ച ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. 48-ാം വയസിലാണ് അന്ത്യം.
ഭാരതിരാജയുടെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ 'താജ് മഹല്‍' എന്ന ചിത്രത്തിലൂടെ സിനിമയിൽ നായകായി അരങ്ങേറ്റം കുറിച്ച മനോജ്, സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങി പതിനെട്ടോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2022ൽ പുറത്തിറങ്ങിയ വിരുമന്‍ എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.
മണിരത്‌നത്തിനൊപ്പം ബോംബൈ എന്ന ചിത്രത്തിലും ഷങ്കറിനൊപ്പം എന്തിരന്‍ എന്ന ചിത്രത്തിലും മനോജ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ 'മാര്‍കഴി തിങ്കള്‍' എന്ന ചിത്രത്തിലൂടെ സിനിമ സംവിധായകനുമായി. പിതാവ് ഭാരതിരാജയായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.