Latest News

ഇസൈക്ക് ചോറൂണ്; ചിത്രങ്ങളുമായി മണികണ്ഠൻ

അടുത്തിടെ തനിക്ക് കുഞ്ഞു പിറന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ പേരും മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചിരുന്നു

manikandan achari, manikandan achari son, manikandan achari son name, മണികണ്ഠൻ ആചാരി, Issai, indian express malayalam, IE malayalam

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ “കയ്യടിക്കട” എന്നും പറഞ്ഞ് മലയാള സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലിടം നേടിയ നടനാണ് മണികണ്ഠൻ ആചാരി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മണികണ്ഠൻ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട്.

അടുത്തിടെ തനിക്ക് കുഞ്ഞു പിറന്നതിന്റെ വിശേഷങ്ങളും കുഞ്ഞിന്റെ പേരും മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കുഞ്ഞിന്റെ ചോറൂണ് ചടങ്ങിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. “ഞങ്ങളുടെ മകൻ “ഇസൈ” യുടെ ചോറൂണ് ഇന്ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിൽ വച്ചു നടന്നു….എല്ലാവരുടെയും അനുഗ്രഹാശംസകൾ ഉണ്ടാവണം” എന്ന് കുറിച്ചുകൊണ്ടാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Also read: KGF 2: റോക്കി ഭായ് വീണ്ടുമെത്തുമ്പോൾ; ആവേശത്തോടെ ആരാധകർ

മകന്റെ പേര് ആരാധകർക്ക് പരിചയപ്പെടുത്തിയത് മണികണ്ഠൻ തന്നെ ആയിരുന്നു. “ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ” മണികണ്ഠൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം അറിയിച്ചത്.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. കുരുതി, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെ അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor manikandan achari shares son issais chorun photos

Next Story
KGF 2: റോക്കി ഭായ് വീണ്ടുമെത്തുമ്പോൾ; ആവേശത്തോടെ ആരാധകർkgf 2, kgf 2 release date, kgf, yash, kgf chapter 2, kgf chapter 2 release date, sanjay dutt, Prakash Raj, Raveena Tandon, kgf story, kgf update
The moderation of comments is automated and not cleared manually by malayalam.indianexpress.com