Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

ചെറിയ പേരാണങ്കിലും വലിയ അർത്ഥമുള്ളതാണ്; മകന്റെ പേര് പരിചയപ്പെടുത്തി മണികണ്ഠൻ

മാർച്ച് 19നാണ് മണികണ്ഠനും അഞ്ജലിയ്ക്കും ഒരാൺകുഞ്ഞ് പിറന്നത്

manikandan achari, manikandan achari son, manikandan achari son name

അടുത്തിടെയാണ് നടൻ മണികണ്ഠന് ഒരു ആൺകുഞ്ഞ് പിറന്നത്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയായിരുന്നു തനിക്ക് മകൻ പിറന്ന സന്തോഷം മണികണ്ഠൻ ആരാധകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ, മകന് പേരിട്ട വിശേഷം പങ്കു വയ്ക്കുകയാണ് മണികണ്ഠൻ.

“ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്. ഇസൈ…. ഇസൈ മണികണ്ഠൻ”

തമിഴിൽ സംഗീതം എന്നാണ് ഇസൈ എന്ന പേരിന്റെ അർത്ഥം.

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെയാണ് നടന്‍ മണികണ്ഠൻ ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താൻ പോകുന്ന വിവരം സന്തോഷ പൂർവം താരം അറിയിച്ചത്.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു. തുറമുഖം, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയവയാണ് മണികണ്ഠന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രങ്ങള്‍.

Read more: ‘എന്റെ വെളിച്ചം’; മകന്റെ ചിത്രം പങ്കുവച്ച് മണികണ്ഠൻ ആചാരി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor manikandan achari reveals his son name

Next Story
രണ്ടു വർഷമായി എന്റെ ഉറക്കം കളയുന്ന വികൃതിക്കുട്ടി; മകളുടെ ചിത്രങ്ങളുമായി ധ്യാൻdhyan, dhyan sreenivasan, dhyan sreenivasan family, dhyan sreenivasan daughter
The moderation of comments is automated and not cleared manually by malayalam.indianexpress.com