കൊച്ചി: രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ മണികണ്ഠന്‍ ആചാരിക്ക് (32) വാഹനാപകടത്തില്‍ പരുക്ക്. ബുധനാഴ്ച വൈകീട്ട് കടവന്ത്രയില്‍ വെച്ചായിരുന്നു അപകടം. നിസാര പരുക്കേറ്റ മണികണ്ഠനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കൈക്കും പരിക്കുണ്ട്.

സിനിമ ഷൂട്ടിംഗിന് തിരുവനന്തപുരത്തേക്ക് പോകുന്നതിനിടെ ബൈക്ക് തെന്നിമറിയുകയായിരുന്നു. മണികണ്ഠൻ സുരക്ഷിതനാണെന്നും ഭയപ്പെടാൻ ഒന്നും തന്നെയില്ലെന്നും സഹപ്രവർത്തകർ നവമാധ്യമങ്ങളിലൂടെ അറിയിച്ചു. മികച്ച സഹനടനുള്ള സംസ്ഥാന സർക്കാറിന്രെ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ