ആളും ആരവവുമില്ല, ലളിതമായ ചടങ്ങുകള്‍ മാത്രം; നടന്‍ മണികണ്ഠൻ ആചാരി ഇന്ന് വിവാഹിതനാകുന്നു

വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം

Manikandan Achari, മണികണ്ഠൻ ആചാരി, Manikandan Achari wedding, Manikandan Achari wedding photo, Manikandan marriage photo, Indian express malayalam, മണികണ്ഠൻ വിവാഹം, IE Malayalam

ലോക്ക്‌ഡൗൺ കാലത്ത് ആഘോഷങ്ങളോ ആൾക്കൂട്ടമോ ഇല്ലാതെ നടന്‍ മണികണ്ഠൻ ആചാരിയ്ക്ക് വിവാഹം. മരട് സ്വദേശിയായ അഞ്ജലിയാണ് വധു. ആറു മാസം മുൻപ് വിവാഹം തീരുമാനിച്ചിരിക്കെയാണ് ലോകമൊട്ടാകെ കൊറോണ വൈറസ് വ്യാപിക്കുന്നതും രാജ്യത്ത് ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുന്നതും. തീരുമാനിച്ച വിവാഹം മാറ്റേണ്ടെന്നു കരുതി ലളിതമായ ചടങ്ങുകളോടെ വിവാഹം നടത്താൻ ഒരുങ്ങുകയാണ് മണികണ്ഠൻ. തൃപ്പണിത്തുറ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.

Read Here: നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച് ലളിതമായ ചടങ്ങുകളോടെയായിരിക്കും വിവാഹമെന്ന് മണികണ്ഠൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. വിവാഹാഘോഷങ്ങൾക്കായി മാറ്റി വച്ചിരിക്കുന്ന തുകയിൽ നിന്നും ഒരു ഭാഗം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് മണികണ്ഠന്റെയും അഞ്ജലിയുടെയും തീരുമാനം.

“പ്രണയവിവാഹമാണ്. എനിക്ക് നേരത്തെ അറിയാവുന്ന കുടുംബമാണ്. വളരെ ചെറുപ്പം മുതൽ അഞ്ജലിയെ കണ്ടിട്ടുണ്ട്. ഒന്നൊന്നര വർഷം ഒരു ഉത്സവത്തിനു വച്ച് കണ്ടപ്പോഴാണ് കൂടുതലായി സംസാരിച്ചു തുടങ്ങിയത്. ഇഷ്ടം തോന്നിയപ്പോൾ അഞ്ജലിയോട് തുറന്നു പറയുകയായിരുന്നു. സംസാരത്തിനിടയ്ക്ക്, തമാശരൂപേണയാണ് കാര്യം അവതരിപ്പിച്ചത്, പൊക്കമൊക്കെ കറക്ടാണല്ലോ… എന്നാൽ പിന്നെ ആലോചിച്ചാലോ’ എന്ന്. ‘ആലോചിച്ചോളൂ’ എന്നായിരുന്നു അഞ്ജലിയുടെ മറുപടി,” അഞ്ജലിയുമായുള്ള പ്രണയത്തെ കുറിച്ച് മണികണ്ഠൻ പറയുന്നു.

 

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ പ്രിയനടനായി മാറിയത്. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ താരമാണ് മണികണ്ഠൻ. രജനീകാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠനു സാധിച്ചിരുന്നു. കഴിഞ്ഞ വർഷം തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിലും മികച്ചൊരു കഥാപാത്രത്തെ മണികണ്ഠൻ അവതരിപ്പിച്ചിരുന്നു.

Read more: വീടെന്ന സ്വപ്നം സാക്ഷാത്കരിച്ച സന്തോഷം പങ്കിട്ട് മണികണ്ഠൻ ആചാരി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor manikandan achari anjali marriage wedding photos video

Next Story
പാചകം, വ്യായാമം, വായന, കവിത; താരങ്ങളുടെ ലോക്ക്‌ഡൗൺ കാല ജീവിതംcelebrities, celebrities lockdown routine. lockdown update, lockdown movie, ലോക്ക്ഡൌണ്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express