സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള നടിയാണ് മാളവിക മേനോൻ. മാളവികയുടെ ഇൻസ്റ്റഗ്രാം ഫോട്ടോകളും വീഡിയോകളുമെല്ലാം നോക്കിയാൽ, അതിനു താഴെയുള്ള കമന്റുകൾ ആരാധകർക്ക് മാളവികയോടുള്ള സ്നേഹിത്തിന് തെളിവാണ്. ഇന്ന് രസകരമായൊരു ഡാൻസ് വീഡിയോ ആണ് മാളവിക പങ്കുവച്ചിരിക്കുന്നത്.
Read More: രാജുവേട്ടൻ നാട്ടിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ്; ഡാൻസ് വീഡിയോ പങ്കുവച്ച് മാളവിക
“വീക്കെൻഡ് ഒക്കെയല്ലേ, കുറച്ച് കളറാക്കാം എന്നു വിചാരിച്ചു,” എന്ന അടിക്കുറിപ്പോടെയാണ് മാളവിക വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കൊറോണ വ്യാപനത്തെ തുടർന്ന് പൃഥ്വിരാജ് ഉൾപ്പെടെ ആടുജീവിതം സിനിമയുടെ സംഘം ജോർദാനിൽ കുടുങ്ങുകയും, ഏറെ നാളുകൾക്കൊടുവിൽ നാട്ടിൽ തിരിച്ചെത്തുകയും ചെയ്തപ്പോൾ അതിന്റെ സന്തോഷത്തിൽ മാളവിക ഒരു വീഡിയോ പങ്കുവച്ചിരുന്നു.
‘916’ എന്ന ചിത്രത്തിലൂടെയാണ് മാളവിക മേനോൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. നിദ്ര, ഹീറോ, ഞാൻ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, എടക്കാട് ബറ്റാലിയൻ, അൽ മല്ലു തുടങ്ങിയ ചിത്രങ്ങളിലെല്ലാം മാളവിക ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. മലയാളത്തിനു പുറമെ തമിഴ് ചിത്രങ്ങളിലും മാളവിക വേഷമിട്ടു.
മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രവുമാ.ിയയി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകനെ മാറ്റിയത് അടക്കമുള്ള സംഭവവികാസങ്ങളും നടന്നതിനെ തുടർന്ന് മാളവിക അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയിരുന്നു. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നെങ്കിലും ചിത്രവുമായയി ബന്ധപ്പെട്ട വിവാദങ്ങളും സംവിധായകനെ മാറ്റിയത് അടക്കമുള്ള സംഭവവികാസങ്ങളും നടന്നതിനെ തുടർന്ന് മാളവിക അഭിനയിച്ച രംഗങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താതെ പോയിരുന്നു.