അച്ഛന്റെ അഭിമാനതാരം: ദേശീയ തലത്തില്‍ നീന്തലില്‍ സ്വര്‍ണ്ണം നേടി നടന്‍ മാധവന്റെ മകന്‍ വേദാന്ത്

ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷണല്‍ സ്കൂള്‍ ഗെയിംസിലാണ് വേദാന്ത് മാധവന്‍ നീന്തലില്‍ മെഡല്‍ നേടിയത്

vedaant madhavan, vedaant madhvan swimming, madhavan, r madhavan, ആര്‍ മാധവന്‍, മാധവന്‍, മാധവന്‍ മകന്‍ വേദാന്ത്, വേദാന്ത് മാധവന്‍, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

“ദേശീയ തലത്തിലെ ആദ്യ സ്വര്‍ണ്ണം നൂറു മീറ്റര്‍ ഫ്രീസ്റ്റൈലില്‍ മകന്‍ നേടി. ദൈവത്തിനു നന്ദി. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്കും. അഭിമാനം, കൃതജ്ഞത,” മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന അറുപത്തിനാലാമത് എസ്ജിഎഫ്ഐ നാഷണല്‍ സ്കൂള്‍ ഗെയിംസിലാണ് വേദാന്ത് മാധവന്‍ നീന്തലില്‍ മെഡല്‍ നേടിയത്.

ഏപ്രിലില്‍ തായ്‌ലന്‍ഡില്‍ നടക്കുന്ന രാജ്യാന്തര നീന്തല്‍ മത്സരത്തിലും ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയിട്ടുണ്ട് മുംബൈയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ വേദാന്ത്. തനിക്കും സരിതയ്ക്കും ഇത് അഭിമാനനിമിഷമാണെന്ന് അന്നും മാധവന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

“തായ്‌ലന്‍ഡില്‍ നടക്കുന്ന രാജ്യാന്തര നീന്തല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡല്‍ നേടി വേദാന്ത്. എല്ലാവരുടേയും അനുഗ്രഹങ്ങള്‍ ഉണ്ടാകണം.”

Read More: അന്താരാഷ്ട്ര നീന്തല്‍ മൽസരത്തില്‍ മെഡല്‍ നേടി മാധവന്‍റെ മകന്‍ വേദാന്ത്

madhvan son vedant 1

സിനിമയില്‍ എത്തും മുന്‍പ് കമ്മ്യൂണിക്കേഷന്‍, പബ്ലിക്‌ സ്പീക്കിങ് എന്നിവയില്‍ കോഴ്സുകള്‍ നടത്തിയിരുന്ന സമയത്താണ് മാധവന്‍ തന്‍റെ ശിഷ്യയും കൂട്ടുകാരിയുമായിരുന്ന സരിത ബിര്‍ജെയെ വിവാഹം കഴിച്ചത്. ഒരേയൊരു മകനാണ് വേദാന്ത്. ഗോള്‍ഫ് കളിയില്‍ തൽപരനായ മാധവന്‍ മെര്‍സിഡീസ് ട്രോഫി ഗോള്‍ഫ് മീറ്റിന്‍റെ ദേശീയ തലത്തില്‍ വരെ ക്വാളിഫൈ ചെയ്യപ്പെട്ടിട്ടുണ്ട്.

മാനേജ്‌മന്റ്‌ രംഗത്ത് നിന്നും മോഡലിങ്ങിലേക്കും പിന്നീടു സിനിമയിലേക്കും എത്തിയ മാധവന്‍ മലയാളം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്നത്തിന്‍റെ ‘അലൈപായുതേ’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ യുവ പ്രേക്ഷകരുടെ മനം കവര്‍ന്ന ഈ നടന്‍ മലയാളത്തില്‍ രാജീവ്‌ നാഥ് സംവിധാനം ചെയ്ത ‘മേഡ് ഇന്‍ യുഎസ്എ’ എന്ന ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

 

വിക്രം വേദ’ എന്ന തമിഴ് ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം മാധവന്‍ പിന്നീട് തിരശീലയില്‍ എത്തിയത് ആമസോണ്‍ സീരീസ് ‘ബ്രെത്തി’ലാണ്. സൈക്കളോജിക്കല്‍ ത്രില്ലറാണ് ബ്രെത്ത്. തന്‍റെ കുഞ്ഞിനെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ ഏതറ്റംവരെയും പോകുന്ന ഒരച്ഛന്‍റെ കഥയാണിത്. ഡാനി മാസ്‌കരേനസ് എന്നാണ് മാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയനായ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിതം ആസ്‌പദമാക്കി തയ്യാറാകുന്ന സിനിമയായ ‘റോക്കെറ്റ്‌റി’യില്‍ നമ്പി നാരയണന്‍റെ വേഷത്തില്‍ മാധവന്‍ എത്തും.  ആനന്ദ് മഹാദേവന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ 25 വയസ് മുതല്‍ 75 വയസ് വരെയുള്ള നമ്പി നാരായണന്‍റെ ജീവിതമാണ് പകര്‍ത്തുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor madhvan son vedaant wins gold national school games

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com