scorecardresearch

ഇവിടം മിസ് ചെയ്യുന്നു എന്ന് മാധവൻ; ഈ സ്വർഗ്ഗം എവിടെയാണെന്ന് ആരാധകർ

മനോഹരമായി ഒരുക്കിയ ഗാർഡനു നടുവിൽ വിശാലമായ അകത്തളങ്ങളുമായി നിൽക്കുന്ന ഈ വീട് എവിടെയാണെന്നാണ് ആരാധകർ തിരക്കുന്നത്

madhavan, r madhavan, madhavan looks, madhavan decoupled, മാധവൻ

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നു. ‘ഇവിടെ വല്ലാതെ മിസ്സ് ചെയ്യുന്നു,’ എന്ന ക്യാപ്ഷനോടെയാണ് താരം മനോഹരമായൊരു വീടിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

മനോഹരമായി ഒരുക്കിയ ഗാർഡനു നടുവിൽ വിശാലമായ അകത്തളങ്ങളുമായി നിൽക്കുന്ന ഈ വീട് എവിടെയാണെന്നാണ് ആരാധകർ തിരക്കുന്നത്. ഭൂമിയിലെ സ്വർഗ്ഗം എന്നാണ് ഒരുകൂട്ടം ആരാധകർ ഈ വീടിനെ വിശേഷിപ്പിക്കുന്നത്.

മലയാളത്തിൽ ദുൽഖർ നായകനായ ‘ചാർലി ‘ യുടെ തമിഴ് റീമേക്കായ ‘മാര’, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നിശബ്ദം എന്നിവയാണ് ഒടുവിൽ റിലീസ് ചെയ്ത മാധവന്റെ ചിത്രങ്ങൾ. നെറ്റ്ഫ്ലിക്സ് സീരീസായ ഡീകപ്പിൾഡും അടുത്തിടെ റിലീസിനെത്തിയിരുന്നു.

എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രമാണ് ഇനി റിലീസിന് എത്താനുള്ള മറ്റൊരു മാധവൻ ചിത്രം. ഈ സിനിമ സംവിധാനം ചെയ്യുന്നതും മാധവനാണ്.

Read more: എനിക്ക് സെക്സ് അപ്പീൽ ഇല്ല, നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് മാധവൻ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor madhavan shares a beautiful house video