അന്നെത്ര കൂളായിരുന്നു നമ്മൾ; താരത്തിന്റെ സ്കൂൾകാല ചിത്രം

വർഷങ്ങൾ പഴക്കമുള്ള ഫോട്ടോയിലും ചിരികൊണ്ട് തന്നെ താരത്തെ തിരിച്ചറിയാനാവും

madhavan

താരങ്ങളുടെ പഴയകാല ചിത്രങ്ങൾ എന്നും സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. ഒരു കാലത്ത് യുവാക്കളുടെ ഇഷ്ട താരമായിരുന്ന നടൻ മാധവന്റെ സ്കൂൾകാല ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. വർഷങ്ങൾ പഴക്കമുള്ള ഫോട്ടോയിലും ചിരികൊണ്ട് താരത്തെ തിരിച്ചറിയാനാവും.

madhavan

അടുത്തിടെ ഭാര്യയ്ക്ക് ഒപ്പമുള്ള ഒരു പഴയകാല ചിത്രവും മാധവൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. 1999 ലാണ് മാധവനും സരിതയും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം. 14 കാരനായ വേദാന്ത് മകനാണ്. നീന്തൽ താരമാണ് വേദാന്ത്. കഴിഞ്ഞ ഏഷ്യൻ ഏജ് ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്കായി വേദാന്ത് വെളളി നേടിയിരുന്നു.

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ചിത്രമാണ് മാധവന്റേതായി റിലീസിനൊരുങ്ങുന്നത്. റോക്കറ്ററി’യിൽ ഐഎസ്ആർഒ ശാസ്ത്രഞ്ജനായ നമ്പി നാരായണനായാണ് മാധവൻ അഭിനയിക്കുന്നത്. മാധവന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘റോക്കറ്ററി’. സംവിധായകൻ ആനന്ദ് മഹാദേവനൊപ്പം ചിത്രത്തിന്റെ സഹസംവിധായകനായും മാധവൻ പ്രവർത്തിക്കുന്നുണ്ട്.

Madhavan, ie malayalam

Read more: ‘നിന്നെ ഞാൻ ഭ്രാന്തമായി സ്നേഹിക്കുന്നു,’ വിവാഹ വാർഷികം ആഘോഷിച്ച് മാധവൻ

സിമ്രൻ ആണ് ചിത്രത്തിലെ നായിക. വിവിധ ഭാഷകളിലായി ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിലെയും തമിഴകത്തെയും തെലുങ്ക് ഇൻഡസ്ട്രിയിലെയും മുൻനിരതാരങ്ങളും അണിനിരക്കുന്നുണ്ട്. നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ ജീവിതത്തെയും അദ്ദേഹം ജയിലിൽ കഴിഞ്ഞ നാളുകളിലേക്കും ചിത്രം ഫോക്കസ് ചെയ്യുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor madhavan school time photo

Next Story
Trance in Amazon Prime: ‘ട്രാൻസ്’ ഇപ്പോൾ ആമസോൺ പ്രൈമിലുംഫഹദ് ഫാസില്‍, ട്രാന്‍സ്, ട്രാന്‍സ് റിവ്യൂ, ട്രാന്‍സ് റേറ്റിംഗ്, Trance GCC Release, trance review, trance rating, trance full movie, trance full movie download, trance watch online, trance telegram
The moderation of comments is automated and not cleared manually by malayalam.indianexpress.com