പത്താം ക്ലാസ്സ്‌ മാര്‍ക്കൊന്നും ഒരു പ്രശ്നമല്ല മക്കളേ; കളി തുടങ്ങാനിരിക്കുന്നതല്ലേയുള്ളൂ

ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു

Madhavan, Madhavan twitter, Madhavan photo

കോവിഡ് പ്രതിസന്ധികൾക്കിടയിൽ വൈകിയാണെങ്കിലും പരീക്ഷാഫലങ്ങൾ ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. വിജയം നേടിയവരുടെ ആഹ്ലാദപ്രകടനങ്ങളും തോറ്റുപോയവരുടെ സങ്കടങ്ങളുമെല്ലാം വാർത്തകളിൽ ​ഇടം പിടിക്കുകയാണ്.

പരീക്ഷയിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാതെ നിരാശരായ വിദ്യാർത്ഥികൾ വിഷമിക്കേണ്ടതില്ലെന്നും പരീക്ഷയിലെ മാർക്കൊന്നും ജീവിതത്തിൽ വലിയൊരു പ്രശ്നമല്ലെന്നും ജീവിതം തുടങ്ങാൻ പോകുന്നതേയുള്ളൂ എന്നും ശുഭാപ്തിവിശ്വാസം പകരുകയാണ് നടൻ മാധവൻ. പരീക്ഷയിൽ വിജയിച്ച ആളുകളെ അഭിനന്ദിക്കാനും താരം മറന്നില്ല. ബോർഡ് പരീക്ഷയിൽ 58 ശതമാനം മാർക്കായിരുന്നു താൻ നേടിയതെന്നും മാധവൻ പറയുന്നു.

Read more: തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം ഡാന്‍സര്‍; വീഡിയോ പങ്കുവച്ച് മാധവൻ

പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ താരമാണ് രംഗനാഥന്‍ മാധവന്‍. 20 വര്‍ഷം മുമ്പ് ‘അലൈ പായുതേട എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കി മാധവൻ. ചിത്രം ബോക്സോഫീസില് വലിയ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്‍റെ ചിരി ആരാധകര്‍ ആഘോഷമാക്കി.

മിന്നലെ, പാര്‍ത്താലെ പരവസം, റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ മാധവന്‍ നായകനായി. ഇതോടെ മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്നതു പോലെ തമിഴിൽ മാധവനും ഒരു ചോക്ലേറ്റ് നായകനായി.

എന്നാൽ മണിരത്നം ഒരുക്കിയ ‘കന്നത്തില്‍ മുത്തമിട്ടാൽ’ എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് നായകനിൽ നിന്നും മാധവന് സ്ഥാനക്കയറ്റം ലഭിച്ചു. തമിഴിനു പുറമെ ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചു. മാധവന്‍റെ സിനിമകളെല്ലാം കേരളത്തിലും വിജയമായി മാറിയിരുന്നു.

എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന ‘റോക്കറ്ററി ദ നമ്പി എഫക്ട്’ എന്ന ചിത്രത്തിലൂടെ മാധവന്‍റെ പുതിയ വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകാണ് പ്രേക്ഷകര്‍. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor madhavan revealed his board exam score

Next Story
നിവിൻ പോളിയുടെ പുതിയ ചിത്രം; ‘ബിസ്മി സ്പെഷൽ’Nivin Pauly, Bismi Special, Nivin Pauly Bismi Special
The moderation of comments is automated and not cleared manually by malayalam.indianexpress.com