scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ഇതും വശമുണ്ടോ? മാഡിയോട് ആരാധകർ

വളരെ പ്രൊഫഷണൽ സ്റ്റൈലിൽ കരിക്കുവെട്ടുന്ന മാധവന്റെ വീഡിയോ ആണ് വൈറലാവുന്നത്

Madhavan, Madhavan Coconut video

ദക്ഷിണേന്ത്യൻ സിനിമയുടെ പ്രിയപ്പെട്ട നടനാണ് ആരാധകർ മാഡി എന്ന് സ്നേഹത്തോടെ വിളിക്കുന്ന മാധവൻ. നടൻ എന്നതിനപ്പുറം സംവിധായകൻ എന്ന നിലയിൽ കൂടി കഴിവു തെളിയിച്ച മാധവനെയാണ് 2022ൽ പ്രേക്ഷകർ കണ്ടത്. എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രം സംവിധാനം ചെയ്തതും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മാധവനായിരുന്നു.

അടുത്തിടെ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ആമസോൺ പ്രൈമിൽ റോക്കറ്ററി സ്ട്രീമിംഗ് തുടരുകയാണ് ഇപ്പോൾ.

ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന മാധവന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. വളരെ പ്രൊഫഷണൽ സ്റ്റൈലിൽ കരിക്കുവെട്ടുന്ന മാധവനെയാണ് വീഡിയോയിൽ കാണാനാവുക. വെട്ടുന്നതിനിടയിൽ കരിക്ക് കയ്യിൽ നിന്ന് തെന്നി പോയമ്പോൾ താഴെ വീഴാതെ സമർത്ഥമായി പിടിക്കുന്നുമുണ്ട് മാഡി.

അഭിനയവും സംവിധാനവും മാത്രമല്ല ഇതും വശമുണ്ടല്ലേ?, സകല കലാവല്ലഭൻ എന്നിങ്ങനെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, കരിക്ക് വെട്ടാനായി മാധവൻ ഉപയോഗിക്കുന്ന കത്തിയും കമന്റുകളിൽ താരമാവുകയാണ്. വിക്രം സിനിമയിൽ സൂര്യ​ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം ഉപയോഗിക്കുന്നതും സമാനമായ കത്തിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടുപിടുത്തം. റോളക്സിന്റെ കത്തിയല്ലേ ഇത്, ഇതെങ്ങനെ നിങ്ങളുടെ കയ്യിൽ വന്നു? എന്നാണ് ആരാധകർ ചോദിക്കുന്നത്.

മലയാളത്തിൽ ദുൽഖർ നായകനായ ‘ചാർലി ‘ യുടെ തമിഴ് റീമേക്കായ ‘മാര’, ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത നിശബ്ദം, റോക്കറ്ററി ദ നമ്പി എഫക്ട് എന്നിവയാണ് ഒടുവിൽ റിലീസ് ചെയ്ത മാധവന്റെ ചിത്രങ്ങൾ. നെറ്റ്ഫ്ലിക്സ് സീരീസായ ഡീകപ്പിൾഡും അടുത്തിടെ റിലീസിനെത്തിയിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Actor madhavan maddy coconut cutting video