‘ഞങ്ങള്‍ക്ക് മാഡിയുടെ മൂണ്‍ വാക്ക് വേണ്ട, ഒരു പുഞ്ചിരി മാത്രം മതി,’ ദക്ഷിണേന്ത്യൻ സിനിമയുടെ നിറ പുഞ്ചിരിയായ നടൻ മാധവനോട് ഒരു ആരാധിക പറഞ്ഞ വാക്കുകളാണിത്. 2003ല്‍ പുറത്തിറങ്ങിയ ‘നള ദമയന്തി’ എന്ന ചിത്രത്തിലെ ”തിരുമാഗംല്യ ധാരണം” എന്ന ഗാനത്തിന്റെ നൃത്തരംഗം ഈ ക്യൂട്ട് സോങ് വീണ്ടും കാണുകയാണ് എന്ന ക്യാപ്ഷനോടെ പങ്കുവച്ചിരുന്നു. ഇത് റീട്വീറ്റ് ചെയ്ത് ”തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും മോശം നര്‍ത്തകന്‍” എന്നാണ് മാധവന്‍ കുറിച്ചിരിക്കുന്നത്.

എന്നാല്‍ തളരാത്ത മനസാണ് താങ്കള്‍ക്ക്, ഒരോ പരാജയത്തിന് ശേഷവും ശോഭയോടെ തിളങ്ങുന്ന ഒരു നക്ഷത്രത്തെ പോലെ നിങ്ങള്‍ ഉയര്‍ത്തേഴുന്നേറ്റു. ഞങ്ങള്‍ക്ക് മാഡിയുടെ മൂണ്‍ വാക്ക് വേണ്ട, ഒരു പുഞ്ചിരി മാത്രം മതി എന്നാണ് ആരാധകരുടെ കമന്റ്.

Read More: ‘നിന്നെ ആത്മസഖിയായി കിട്ടിയ ഞാൻ ഭാഗ്യവാനാണ് സരിത’; ഭാര്യയോട് മാധവൻ

കമല്‍ഹാസന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഓസ്‌ട്രേലിയയില്‍ നിന്നുള്ള പാചകക്കാരനായാണ് മാധവന്‍ വേഷമിട്ടത്. ഗീതു മോഹന്‍ദാസ് ശ്രുതിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ താരമാണ് രംഗനാഥന്‍ മാധവന്‍. 20 വര്‍ഷം മുമ്പ് അലൈ പായുതേ എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കി മാധവന് . ചിത്രം ബോക്സോഫീസില് വലിയ വിജയം നേടി. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്‍റെ ചിരി ആരാധകര്‍ ആഘോഷമാക്കി.

മിന്നലെ, പാര്‍ത്താലെ പരവസം, റണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ മാധവന്‍ നായകനായി. ഇതോടെ മലയാളത്തിൽ കുഞ്ചാക്കോ ബോബൻ എന്നതു പോലെ തമിഴിൽ മാധവനും ഒരു ചോക്ലേറ്റ് നായകനായി.

എന്നാൽ മണിരത്നം ഒരുക്കിയ കന്നത്തില്‍ മുത്തമിട്ടാൾ എന്ന ചിത്രത്തിലൂടെ ചോക്ലേറ്റ് നായകനിൽ നിന്നും മാധവന് സ്ഥാനക്കയറ്റം ലഭിച്ചു. തമിഴിനു പുറമെ ഹിന്ദി,മലയാളം,കന്നഡ തുടങ്ങിയ ഭാഷകളിലും മാധവന്‍ അഭിനയിച്ചു. മാധവന്‍റെ സിനിമകളെല്ലാം കേരത്തിലും വിജയമായി മാറിയിരുന്നു.

എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ മാധവന്‍റെ പുതിയ വേഷപ്പകര്‍ച്ചക്കായി കാത്തിരിക്കുകാണ് പ്രക്ഷകര്‍. ചിത്രം സംവിധാനം ചെയ്യുന്നതും മാധവനാണ് .

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook