Latest News

എനിക്ക് സെക്സ് അപ്പീൽ ഇല്ല, നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്ന് മാധവൻ

ഭാര്യയ്ക്ക് ഒപ്പമല്ലാതെ, ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ലെന്നും മാധവൻ പറയുന്നു

madhavan, r madhavan, madhavan looks, madhavan decoupled, മാധവൻ, r madhavan on his co-actors, decoupled netflix

പ്രണയത്തിന്‍റെ മധുരഭാവങ്ങള്‍ സിനിമാ പ്രേക്ഷകര്‍ക്ക് പകര്‍ന്ന് നല്‍കിയ തെന്നിന്ത്യയുടെ പ്രിയനായകനാണ് രംഗനാഥന്‍ മാധവന്‍. 21 വര്‍ഷം മുമ്പ് ‘അലൈ പായുതേ’ എന്ന മണിരത്നം ചിത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മനസു കീഴടക്കിയ താരം. ആദ്യ സിനിമ കൊണ്ട് തന്നെ മാധവന് ആരാധക ഹൃദയങ്ങളിലേക്ക് ചേക്കേറിയ മാധവന്‍ അവരുടെ പ്രിയപ്പെട്ട മാഡിയായി. മാധവന്‍റെ ചിരി ആരാധകര്‍ ആഘോഷമാക്കി.

ഇപ്പോഴിതാ, മാധവന്റെ വാക്കുകളാണ് ആരാധകലോകം ഏറ്റെടുത്തിരിക്കുന്നത്. സെക്സ് അപ്പീൽ ഉള്ള ആളല്ല താനെന്നാണ് മാധവന്റെ വിലയിരുത്തൽ. വിവിധ ഭാഷകളിലായി 80 ഓളം ചിത്രങ്ങളിൽ ഇതുവരെ അഭിനയിച്ചെങ്കിലും നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ പറയുന്നു.

“ഞാൻ 87 സിനിമകൾ ചെയ്തിട്ടുണ്ട്, എന്റെ ഭാര്യയ്ക്ക് ഒപ്പമല്ലാതെ, ഷൂട്ടിംഗ് ലൊക്കേഷന് പുറത്ത് ഒരു നായികയെയും കണ്ടിട്ടില്ല,” ഒരു അഭിമുഖത്തിനിടെ മാധവൻ പറഞ്ഞതിങ്ങനെ. എല്ലാവരും കരുതുന്ന ‘സെക്‌സ് അപ്പീൽ’ തനിക്കില്ലെന്നാണ് തന്റെ വിശ്വാസമെന്നും കൂടെ അഭിനയിച്ച നടിമാർ ആരും ഇതുവരെ താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാധവൻ കൂട്ടിച്ചേർത്തു.

നെറ്റ്ഫ്ലിക്സ് സീരീസായ ഡീകപ്പിൾഡിന്റെ റിലീസിനായി കാത്തിരിക്കുകയാണ് താരം ഇപ്പോൾ. ഹാർദിക് മേത്ത സംവിധാനം ചെയ്ത എട്ട് എപ്പിസോഡുകളുള്ള ഡീകപ്പിൾഡ് എന്ന പരമ്പര ഡിസംബർ 17നാണ് നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്. പരമ്പരയിൽ ആര്യ എന്ന എഴുത്തുകാരന്റെ വേഷമാണ് മാധവന്.

എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനമാക്കപ്പെട്ട നമ്പി നാരായണന്റെ കഥ പറയുന്ന റോക്കറ്ററി ദ നമ്പി എഫക്ട് എന്ന ചിത്രമാണ് ഇനി റിലീസിന് എത്താനുള്ള മറ്റൊരു മാധവൻ ചിത്രം. ഈ സിനിമ സംവിധാനം ചെയ്യുന്നതും മാധവനാണ്.

Read more: നിന്നെ കുറിച്ച് അഭിമാനം മാത്രം; മകന്റെ നേട്ടത്തിൽ സന്തോഷം പങ്കിട്ട് മാധവൻ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor madhavan believes he does not have sex appeal

The moderation of comments is automated and not cleared manually by malayalam.indianexpress.com