നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നു

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്ക്‌മാനെ ഏറെ ശ്രദ്ധേയനാക്കിയത്

lukman, ie malayalam

നടൻ ലുക്ക്‌മാൻ വിവാഹിതനാവുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശിയാണ് ലുക്കുമാൻ. എൻജിനീയറിങ് മേഖലയിൽനിന്നുമാണ് ലുക്ക്മാൻ സിനിമയിലേക്ക് എത്തുന്നത്.

‘സപ്തമശ്രീ തസ്‌കര’ ആയിരുന്നു ലുക്ക്മാന്റെ ആദ്യ സിനിമ. പിന്നീട് KL 10, വള്ളീം തെറ്റി പുള്ളീം തെറ്റി, പോപ്പ്‌കോണ്‍, കലി, ഗോദ, സുഡാനി ഫ്രം നൈജീരിയ, c/o സൈറ ബാനു, കക്ഷി അമ്മിണിപ്പിള്ള, വൈറസ് എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ലുക്ക്മാന് സാധിച്ചു.

Read More: ആദ്യത്തെ കൺമണി പെണ്ണായിരിക്കണം; അച്ഛനായ സന്തോഷം പങ്കുവച്ച് നീരജ് മാധവ്

മമ്മൂട്ടി നായകനായ ‘ഉണ്ട’യിലെ ബിജു കുമാർ എന്ന കഥാപാത്രമാണ് ലുക്ക്‌മാനെ ഏറെ ശ്രദ്ധേയനാക്കിയത്. സഹപ്രവർത്തകരിൽ നിന്നും ജാതീയമായ വിവേചനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന ആദിവാസി വിഭാഗത്തിൽ നിന്നുള്ള പൊലീസുകാരനായി എത്തി പ്രേക്ഷകരുടെ കണ്ണു നനയിച്ച പ്രകടനമാണ് ലുക്ക്‌മാൻ കാഴ്ച വച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Actor lukman got engaged photos

Next Story
വിസ്മയ മോഹൻലാലിനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻAmitabh Bachchan, vismaya mohanlal, Dulquer Salmaan, ദുൽഖർ സൽമാൻ, mohanlal, വിസ്മയ മോഹൻലാൽ, pranav mohanlal, പ്രണവ് മോഹൻലാൽ, instagram, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com